എന്‍റെ പാട്ട് പുസ്തകത്തിലേക്ക്‌ സ്വാഗതം - Welcome to My Music Dairy

___________________________________________
എന്‍റെ പാട്ടുപുസ്തകം
മലയാളം ആല്‍ബം / സിനിമ പാട്ടുകളുടെ വരികള്‍ മലയാളത്തിലും ഇംഗ്ലീഷിലും ‍...
Malayalam song lyrics in Malayalam & English.......

Saturday, April 25, 2009

മോഹം കൊണ്ടു ഞാന്‍..


മോഹം കൊണ്ടു ഞാന്‍ ദൂരെ ഏതോ...

ചിത്രം : ശേഷം കാഴ്ചയില്‍ (1983)
സംഗീതം : ജോണ്‍സണ്‍
രചന : കോന്നിയുര്‍ ഭാസ്‌
ഗായിക : എസ്‌ ജാനകി



മോഹം കൊണ്ട് ഞാന്‍ ദൂരെയേതോ…
ഈണം പൂത്ത നാള്‍ മധു തേടി പോയി (മോഹം..)
നീളെ താഴെ തളിരാര്‍ന്നു പൂവനങ്ങള്‍
(മോഹം കൊണ്ട് ഞാന്‍..)

കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തീ..
വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍ മാല കൈകള്‍ നീട്ടീ (കണ്ണില്‍..)
സ്വര്‍ണ തെരേറീ ഞാന്‍ തങ്ക തിങ്കള്‍ പോലെ
ദൂരെ ആകാശം നക്ഷത്ര പൂക്കള്‍ തന്‍ തേരോട്ടം
ആഹാ……
(മോഹം കൊണ്ട് ഞാന്‍..)

മണ്ണില്‍ പൂക്കും മേളം രാഗ ഭാവം താളമെന്തേ
തുംബികലായ്‌ പാറി മനം തേടി ഊയലാടി
നറും പുഞ്ചിരി പൂവായ് സ്വപ്ന കഞ്ചുകം ചാര്‍ത്തീ
ആരും കാണാതെ നിന്നപ്പോള്‍ സംഗ്രാമ സായൂജ്യം
ആ...
(മോഹം കൊണ്ട് ഞാന്‍..)


__________________________________

.
Moham Kondu Njan..

Film : Shesham Kaazhchayil
Music : Johnson
Lyrics : Konniyoor Bhas
Singer : S Janaki



Moham kondu njaan dhooreyetho...
Eenam pootha naal
madhu thedi poyi (moham)
Neele thaazhe thaliraarnnu
poovanangal (moham)

Kannil kathum dhaaham
bhaavajaalam peeli neerthee
Varnangalaal mele kathir maala
kaikal neettee (kannil)
Swarna thereree njaan thanka thinkal pole
Dhoore aakaasham
nakshathra pookkal than therottam
Aha...... (moham)

Mannil pookkum melam
raaga bhaavam thaalamenthee
Thumbikalaay paari manam thedi ooyalaadi
Narum punchiri poovaay
swapna kanjukam charthee
Aarum kaanaathe ninnappol
sangama sayoojyam
aa...... (moham)
.


Download Link


.

സ്നേഹിക്കാന്‍ പഠിച്ചൊരു..


സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ...

ചിത്രം : രാജപരമ്പര (1977)
സംഗീതം : എ ടി ഉമ്മര്‍
രചന : ഭരണിക്കാവ് ശിവകുമാര്‍
ഗായിക : എസ്‌ ജാനകി


ആ…ആ….
സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ
സ്നേഹം നിനക്കൊരു നിര്‍വൃതിയോ
മോഹിക്കാന്‍ കൊതിച്ചൊരു മനസ്സേ
മോഹം നിനക്കൊരു സൌന്ദര്യം
തൃപ്തിയായോ തൃപ്തിയായോ
നിന്റെ സ്വപ്‌നങ്ങള്‍ ഇന്ന് പൂവണിഞ്ഞോ
(സ്നേഹിക്കാന്‍..)

മനസ്സില്‍ ഉറങ്ങിയ സ്നേഹമാം ശംഖില്‍
മധുര തീര്‍ത്ഥം നിറച്ചു
ഹൃദയ വീണയില്‍ രാഗങ്ങള്‍ കൊണ്ടൊരു
മദന മാളിക ഞാനുണര്‍ത്തി
സ്നേഹമേ സ്നേഹമേ നീ ശ്രീ
മംഗളയായ് തീര്‍ന്നുവോ
(സ്നേഹിക്കാന്‍..)

കരളില്‍ മയങ്ങിയ മോഹമാം പൂവിന്‍
കനക ദളങ്ങള്‍ ഋതു
അതിലെന്‍റെ ദാഹമാം കളഭം
കൊണ്ടൊരു അംഗരാഗം ഞാനോരുക്കീ
മദന മാളിക ഞാനുണര്‍ത്തി
സ്നേഹമേ സ്നേഹമേ നീ ശ്രീ
രാഗവതിയായ് തീര്‍ന്നുവോ
(സ്നേഹിക്കാന്‍..)


_________________________________________

.
Snehikkaan padichoru manasse..

Film : Rajaparambara
Music : A T Ummer
Lyrics : Bharanikavu Shivakumar
Singer : S Janaki



aa.. aa..
snehikkaan padichoru manasse
sneham ninakkoru nirvruthiyo
mohikkaan kothichoru manasse
moham ninakkoru soundaryam
thripthiyaayo thripthiyaayo
ninte swapnangal innu poovaninjo

manassil urangiya snehamaam shankil
madhura theertham nirachu
hrudhaya veenayil raagangal kondoru
madhana maalika njaanunarthi
snehame snehame nee shree
mangalayaay theernnuvo
(snehikkaan)

karalil mayangiya mohamaam poovin
kanaka dhalangal iruthoo
athilente dhaahamaam kalabham
kondoru anga raagam njaanorukkee
madhana maalika njaanunarthi
snehame snehame nee shree
raagavathiyaay theernnuvo
(snehikkaan)
.


Download Link

.

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ..


എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...

ചിത്രം : നസീമ (1983)
സംഗീതം : ജോണ്‍സണ്‍
രചന : പി ഭാസ്കരന്‍
ഗായിക : എസ്‌ ജാനകി



എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നു കേട്ടില്ലല്ലോ...
(എന്നിട്ടും...)

അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു...
അറിയാതെ തന്നെയെന്നകത്തും വന്നു...
ജീവന്റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു...
(എന്നിട്ടും...)

നിന്‍ സ്‌നേഹമകറ്റാനെന്‍‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂരിനാല്‍
ഞാനടിമുടി പൊള്ളുകയായിരുന്നു...
(എന്നിട്ടും...)


_____________________________________________

.
Ennittum neeyenne arinjillallo..

Film : Naseema
Music : Johnson
Lyrics : P Bhaskaran
Singer : S Janaki


Ennittum neeyenne arinjillallo
Ennaardhra nayanagal thudachillallo
Ennaathma vipanchikaa thanthrikal meettiya
Spandana gaanamonnu kettillallo (ennittum)

Ariyaathe avidunnennakathu vannu
Ariyaathe thanneyen akathu vannu
Aa....aa....aa....(ariyaathe)
Jeevante jeevanil swapnangal virichitta
Poovani manjathil bhavaanirunnu (ennittum)

Nin snehamakataanen sundara sankalppam
Chandana vishari kondu veeshiyennaalum
Vithurayaam ennude neduveerppin choodinaal
Njaan adimudi pollukayaayirunnu (ennittum)
.


Download Link

.

ക്ഷേത്രത്തിലേക്കോ..


ക്ഷേത്രത്തിലേക്കോ....

ആല്‍ബം : ഹൃദയാഞ്ജലി (1993)
സംഗീതം : കണ്ണൂര്‍ രാജന്‍
രചന : ബിച്ചു തിരുമല
ഗായകന്‍ : കെ ജെ യേശുദാസ്


ക്ഷേത്രത്തിലേക്കോ....
എന്‍ മാനസ തീര്‍ത്ഥത്തിലെക്കോ.. (2)
മന്ദഹാസത്തിന്‍റെ പൂക്കൂടയേന്തി നീ
മന്ദം പോകുന്നതെങ്ങോ ദേവി.. പ്രാണേശ്വരി..
(ക്ഷേത്രത്തിലേക്കോ..)

നേര്‍ത്ത നീര്‍ ചോലകള്‍ക്കുള്ളില്‍
നോക്കിയാല്‍ കാണുന്ന മട്ടില്‍.. (2)
ആയിരം വെള്ളാരം കല്ലുകള്‍ പോലെന്റെ
ആശകള്‍ മയങ്ങുന്നു.. മനസ്സില്‍ മയങ്ങുന്നു...
(ക്ഷേത്രത്തിലേക്കോ..)

നിന്നിളം കൈ വിരല്‍ തൂവല്‍
എന്നെ തലോടുന്ന നേരം... (2)
പെണ്ണുങ്ങള്‍ കൈ തൊട്ടാല്‍ തളിര്‍ക്കുന്ന ഞാഴലായ്
എന്‍ മനം തുടിക്കുന്നു...
ഹൃദയം കുളിര്‍ക്കുന്നു..
(ക്ഷേത്രത്തിലേക്കോ..)


________________________________________________

.
Kshethrathilekko en maanasa theerthathilekko..

Album : Hrudayanjali
Music : Kannoor Rajan
Lyrics : Bichu Tirumala
Singer : KJ Yesudas



Kshethrathilekko
en maanasa theerthathilekko.. (2)
Manthahaasathinte poo koodayenthi nee
Mantham povunnathengo devee praneshwaree
(kshethra)

Lalalala.. lalalala..

Nerth neer cholakalkkullil nokkiyaal
Kaanunna mattil (nertha neer)
Aayiram vellaaram kallukal polente
Aashakal mayangunnu
Manassil mayangunnu
(kshethrathilekko)

Ninnilam kai viral thooval
enne thalodunna neram (2)
Pennungal kai thottaal thalirkkunna njaazhalaay
En manam thudikkunnu
Hrudhayam kulirkkunnu
(kshethrathilekko)
.


Download Link


.

ചെപ്പു കിലുക്കണ ചങ്ങാതീ..

ചെപ്പു കിലുക്കണ ചങ്ങാതീ...

ആല്‍ബം : കെ പി എ സി നാടക ഗാനങ്ങള്‍ (മുടിയനായ പുത്രന്‍)
സംഗീതം : ജി ദേവരാജന്‍
രചന : ഓ എന്‍ വി കുറുപ്പ്
ഗായിക : കെ പി എ സി സുലോചന



ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരു മണി പൊന്‍ മാലാ
(ചെപ്പു കിലുക്കണ ..)

ഓണനിലാവത്ത് തുള്ളാട്ടം കൊള്ളും
ഓമനച്ചങ്ങാതീ ചൊല്ലൂ നീ
ആരെല്ലാം ചോദിച്ചീ പൊന്മാല നിന്റെ
കിങ്ങിണിച്ചെപ്പിലെ പൊന്മാല
(ചെപ്പു കിലുക്കണ..)
ആരിയങ്കാവിലെ കാറ്റു വന്നേ ഒരു
കാരിയം ചൊദിച്ചതെന്താണു (2)
മഞ്ഞക്കിളികളും ചങ്ങാലീം വന്ന്
കൊഞ്ഞിപ്പറഞ്ഞതുമെന്താണ്
(ചെപ്പു കിലുക്കണ ..)

അമ്മിണിക്കുഞ്ഞിനു ഇങ്കു കുറുക്കിയതമ്മച്ചി
കാണാതെ കൊണ്ടത്തരാം (2)
പഞ്ചാരയുമ്മ പകുത്തു തരാം നിന്റെ
പൊന്മണി മാലയെനിക്കല്ലേ
(ചെപ്പു കിലുക്കണ ..)


__________________________


.
Cheppu kilukkana changathee ninte..

Album :
KPAC Drama Songs
Music :
G Devarajan
Lyrics :
ONV Kuruppu
Singer :
KPAC Sulochana


Cheppu kilukkana changathee ninte
Cheppu thurannonnu kattoolle (cheppu)
Minnanathenthan ayyayya nalla
Kunnikuru mani ponmaala(2)

Onanilaavoth thullaatam kollum
Mohana changathi chollu nee (ona)
Aarellaam chodhichee ponmaala
Ninte kingini cheppile ponmaala(aarellaam)
(cheppu)

Aariyan kaavile kaatu vanne oru
Kaaryam chodhichathenthaanu (aariyan)
Manja kilikalum changaleem vannu
Konji paranjathenthaanu (manja)
(cheppu)

Kaatin kaiyyil koduthaale ithu
Potti therichu kalayoolle (kaatin)
Paattukaari kili chodhichaal
Ninte paattinu povaan parayoolle (paattu)
(cheppu)

Ammini kunjinu inku kurukkiyathu
Ammachi kanaathe konde tharaam(ammini)
Panchaara umma pakuthu tharaam
Ninte muthani maala enikkalle (panchaara)
(cheppu)

.



Download Link

.

മാനം പൊന്‍മാനം കതിര്‍..


മാനം പൊന്‍ മാനം കതിര്‍ ചൂടുന്നു...

ചിത്രം : ഇടവേളക്കു ശേഷം (1984)
സംഗീതം : രവീന്ദ്രന്‍
രചന : പൂവച്ചല്‍ ഖാദര്‍
ഗായകന്‍ : കെ ജെ യേശുദാസ്‌



മാനം പൊന്‍ മാനം കതിര്‍ ചൂടുന്നു..
മോഹം എന്‍ മോഹം തളിര്‍ ചൂടുന്നു..
താഴ്‌വര താരയില്‍.. ശീതള ഛായയില്‍..
ഹിമ കണം വിതറുമീ പവനനില്‍ ഒഴുകി വരൂ...
(മാനം പൊന്‍ മാനം..)

ചിന്തകളില്‍ തേന്‍ പകരും അഴകേ നീ വാ വാ..
അഴകുമായ്‌ എന്‍ കരളില്‍ വന്നുതിരും
കവിതേ നീ വാ വാ... (ചിന്തകളില്‍...)
കവിതതന്‍ മാധുര്യം എന്നുള്ളില്‍ നീ പെയ്തു താ..
ഗിരികള്‍ തന്‍.. നിരകളില്‍.. നിഴലുകള്‍.. ഇഴയവെ..
(മാനം പൊന്‍ മാനം..)

കല്‍പ്പനയില്‍ പൂവിരിക്കും ഋതുവേ നീ വാ വാ..
ഋതുമതി വാടികളില്‍.. നിന്നുതിരും..
കുളിരേ നീ വാ വാ (കല്‍പ്പനയില്‍..)
കുളിരണി കൈകളാല്‍ സായൂജ്യം നീ നെയ്തു താ..
കനവുകള്‍.. നിനവുകള്‍.. ചിറകുകള്‍.. അണിയവെ
(മാനം പൊന്‍ മാനം..)


________________________________________________

.
Manan ponmanam kathir choodunnu..

Film : Idavelaykku Shesham
Music : Raveendran
Lyrics : Poovachal khader
Singer : K J Yesudas


Manan ponmanam kathir choodunnu..
moham en moham thalir choodunnu
thazhvara thaarayil.. sheethala chayayil..
hima kanam vitharumee pavananil ozhuki varoo..
(manam..)

chinthakalil then pakarum azhake nee vaa vaa
azhakumay en karalil vannuthirum
kavithe nee vaa vaa (chintha..)
kavitha than madhuryam ennullil nee peythu thaa
girikal than.. nirakal nizhalikal izhayave..
(manam..)

kalppanayil poo virikkum rithuve nee vaa vaa
rithumathui vadikalil ninnuthirum
kulire nee vaa vaa (kalpana..)
kulirani kaikalaal sayoojyam nee neythu thaa..
kanavukal ninavukal chirakukal aniyave
(manam..)

.


Download Link


.

ഇതുവരെ ഈ കൊച്ചു കളിവീണയില്‍..

ഇതുവരെ ഈ കൊച്ചുകളിവീണയില്‍...

ചിത്രം : ചിരിയോ ചിരി (1982)
സംഗീതം : രവീന്ദ്രന്‍
രചന : ബിച്ചു തിരുമല
ഗായകന്‍ : കെ ജെ യേശുദാസ്‌


ഇതുവരെ ഈ കൊച്ചുകളിവീണയില്‍
ശ്രുതിയലിഞ്ഞൊഴുകിയൊരീണങ്ങളേ
ഇനിയേതു ജന്മാന്തരങ്ങളിന്‍ നാം
കണ്ടുമുട്ടും.. വീണ്ടും കണ്ടുമുട്ടും..
(ഇതുവരെ...)

നാലുകാശിനന്നു നമ്മളാ നാടലഞ്ഞതും
ചാഞ്ഞുവീണുറങ്ങുവാന്‍ മരഛായ കണ്ടതും
നെഞ്ചിലെ ഓരോ ചിതയിലുമെരിയുന്നൂ
(ഇതുവരെ...)

ആയിരം നിറങ്ങളാര്‍ന്നൊരെന്‍ ബാല്യലീലകള്‍
പീലിവീശി മേഞ്ഞിരുന്നൊരാ ഗ്രാമഭൂമിയില്‍
ഓര്‍മ്മകള്‍തന്‍ ശവമഞ്ചങ്ങള്‍ മാത്രം
(ഇതുവരെ...)


______________________________________

.
Ithu vare ee kochu kaliveenayil..

Film : Chiriyo Chiri
Music : Raveendran
Lyrics : Bichu Tirumala
Singer : K J Yesudas


Ithu vare ee kochu kaliveenayil
sruthiyalinjozhukiyoreenangale
iniyethu janmantharangalil naam
kandumuttum.. veendum kandu muttum..
(ithuvare..)

naalu cashinnu nammalaa nadalanjathum
chanju veenuranguvan marachaaya kandathum
nenjile oro chithayilumeriyunnu..
(ithuvare..)

ayiram nirangalaarnnoren balya leelakal
peeliveeshi menjirunnioraa gramabhangiyil
ormakal than shavamanjanggal mathram
(ithuvare..)

.


Download Link

.

നിന്‍ മധുരിത മദകര സംഗീതം..

നിന്‍ മധുരിത മദകര സംഗീതം...

ചിത്രം : കാത്തിരിപ്പിന്റെ തുടക്കം (1987)
സംഗീതം : ജോണ്‍സണ്‍
രചന : പി ഭാസ്കരന്‍
ഗായിക : കെ ജെ യേശുദാസ്‌



നിന്‍ മധുരിത മദകര സംഗീതം
മമ ഹൃദയ വീണയിതില്‍ നീ പകരുക
പ്രണയത്തിന്‍ സംഗീതം (നിന്‍ മധുരിത..)
വരവായി.. വരവായി നിന്‍ വനമാലി
വരവായി നിന്‍ വനമാലി...
മണിവേണു ഊതി ഊതി രാധയായി
(നിന്‍ മധുരിത..)

താരുണ്യ വാസന്ത വാടികയില്‍
പാടാത്ത ഗാനങ്ങള്‍ പാടിയെന്‍
സങ്കല്‍പ്പ മനിവേദി നടുവില്‍
നീയെന്‍റെ ജീവന്‍റെ പൂവനിയില്‍
മായാത്ത മധുമാസമായി എന്‍
ആനന്ദ സ്വപ്നത്തെ ഉണര്‍ത്തി
പവനനില്‍ ഇളകിടും ലതികെ നീ
മനസ്സിജെ നെയ്തിടും
മാകന്ത മലരായി ആടു നീ
പാടൂ സംഗീതം...
(നിന്‍ മധുരിത..)

പ്രേമാര്‍ദ്ര ഹേമന്ത ചന്ദ്രികയില്‍
പാടുന്ന രപാടിയായി നീ
പാറുന്നു പാറുന്നു നീളെ
ആനന്ദ മന്ദാര പൂവനിയില്‍
ആടുന്ന വനദേവിയായി നീ
ആശ തന്‍ മലര്‍ നീളെ വിടര്‍ത്തി
പ്രണയമാം നളിനിയില്‍ കമലം നീ
പുതുമലര്‍ പൂവിടും പൂനിലാവൊയായി
പോരൂ നീ പോരൂ സാനന്തം..
(നിന്‍ മധുരിത..)


____________________________________________

Nin madhuritha madhakara sangeetham..


Film : Kaathirupinte thudakkam
Music : Johnson
Lyrics : Poovachal Khader
Singer : K J Yesudas


nin madhuritha madhakara sangeetham
mama hridhya veenayithil nee pakaruka
pranayathin sangeetham
varavaayi varavaayi nin vanamaali
manivenu oothi oothi raadhayaayi

thaarunya vaasantha vaadikayil
padatha gaanagal paadiyen
sankalppa manivedhi naduvil
neeyente jeevante poovaniyil
maayaatha madhumaasamaayi en
aananda swapnathe unarthi
pavananil ilakidum lathike nee
manassije neythidum
maakanatha malaraayi aadoo nee
paadoo sangeetham (nin madhuritha)

premaadra hemantha chandrikal
padunna rapaadiyaayi nee
paarunnu paarunnu neele
aanada mandaara poovaniyil
adunna vanadeviyaayi nee
aasha than malar neele vidarthi
pranayamaam naliniyil kalamalam nee
puthumalar poovidum poonilavoliyayi
poroo nee poroo sadantham
(nin madhuritha)

.


Download Link

.

കാലം.. പ്രിയതര മധുകാലം.

കാലം.. പ്രിയതര മധുകാലം...

ചിത്രം : ഇന്ദ്രനീലം (2007)
സംഗീതം : രതീഷ്‌ കണ്ണന്‍
രചന : യൂസഫ് അലി കേച്ചേരി
ഗായിക : മധു ബാലകൃഷ്ണന്‍



ആ.. ആ..
കാലം.. പ്രിയതര മധുകാലം...
പ്രണയാര്‍ദ്രമെന്‍ ഹൃദയം

കാലം.. പ്രിയതര മധുകാലം...
പ്രണയാര്‍ദ്രമെന്‍ ഹൃദയം
കാലം.. പ്രിയതര മധുകാലം...
തിരുമുടി തിരുകിയ ശശികല കോടീരം
(കാലം.. )

പ്രേമ ഗാന ഹാരം നിരുപമമെന്തു സൌരഭം...
പനിദസ.......................... നിധപമ
പ്രേമ ഗാന ഹാരം നിരുപമമെന്തു സൌരഭം...
പുളകമേന്തി ഭുവനം മിഴികളിലൊരു നവരതിരസം (2)
മുന്നില്‍ വരൂ നീ തോഴി
ഒരു മൊഴി പാടൂ നിലാക്കിളിയെ...
(കാലം.. )

ശ്യാമ വാന താരം വളരോളി ചിന്തി ദൂരവേ.. (2)
കളഭമാടി ഗഗനം സ്വരസുധ അരുളിയ മധുരിമ.. (2)
നെഞ്ചില്‍ വാഴും കുയിലേ..
ഒരു കഥ പാടൂ കാറ്റേ കുളിരേ..
(കാലം.. )


Kaalam priyathara madhukaalam, Indraneelam, Ratheesh Kannan, Yusuf ali Kecheri, Madhu Balakrishnan

ഉണരൂ വേഗം നീ..

ഉണരൂ വേഗം നീ.. സുമറാണീ...

ചിത്രം : മൂടല്‍ മഞ്ഞ് (1970)
സംഗീതം : ഉഷാ ഖന്ന
രചന : പി ഭാസ്കരന്‍
ഗായിക : എസ്‌ ജാനകി


ആ......
ഉണരൂ വേഗം നീ.. സുമറാണീ.. വന്നൂ നായകന്‍
പ്രേമത്തിന്‍മുരളീ ഗായകന്‍ (2)
മലരേ.. തേന്‍ മലരേ മലരേ

വന്നൂ പൂവണി മാസം.... ഓ....
വന്നൂ പൂവണിമാസം വന്നൂ സുരഭില മാസം
തന്‍ തംബുരു മീട്ടി കുരുവീ താളം കൊട്ടീ അരുവീ
ആശദളം ചൂടി വരവായി ശലഭം വന്നുപോയ്
ആനന്ദ ഗീതാ മോഹനന്‍
മലരേ തേന്മലരേ മലരേ
(ഉണരൂ...)

മഞ്ഞലയില്‍ നീരാടീ മാനം പൊന്‍ കതിര്‍ ചൂടി
പൂമ്പട്ടു വിരിച്ചൂ‍ പുലരീ പനിനീര്‍വീശി പവനന്‍
കണ്ണില്‍ സ്വപ്നവുമായ് കാണാനായ് വന്നു കാമുകന്‍
കാടാകെ പാടും ഗായകന്‍
മലരേ... തേന്മലരേ മലരേ....
(ഉണരൂ...)



_________________



Unaroo vegam nee sumarani..

Film : Moodal Manju
Music : Usha Khanna
Lyrics : P Bhaskaran
Singer : S Janaki


Unaroo vegam nee sumarani
Vannu nayakan premathin muralee gayakan
Aa…aa…aa
Malare…then malare malare

Vannu poovani masam oh…(2)
Vannu surabhila masam
Than thampuru meetti kuruvi
Thalam kotti aruvi
Ashakalum choodi varavayi
Shalabham vannu poyi
Aanantha geetha mohanan
Malare ..then malare malare
(unaroo)

Manjalayil neeradi oh.. (2)
Manam pon kathir choodi
Poo pattu virichu pulari
Panineer veeshi pavanan
Kannil swapnavumayi
Kananayi vannu kamukan
Kadake padum gayakan
Malare then malare malare..
(Unaroo)

.


Download Link

.

ചമ്പക പുഷ്പ സുവാസിത..

ചമ്പക പുഷ്പ സുവാസിത..

ചിത്രം : യവനിക (1982)
സംഗീതം : എം ബി ശ്രീനിവാസന്‍
രചന : ഓ എന്‍ വി കുറുപ്പ്
ഗായകന്‍ : കെ ജെ യേശുദാസ്‌


ചമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം.. (2)
ചലിത ചാമര ഭംഗി വിടര്‍ത്തി..
ലളിത കുഞ്ച കുടീരം..
ലളിത കുഞ്ച കുടീരം..
(ചമ്പക പുഷ്പ...)

പ്രിയതരമായൊരു സ്വപ്നമുറങ്ങി
ഇനിയുണരാതെയുറങ്ങി..
ഇവിടേ ഇവിടേ വെറുതെയിരുന്നെന്‍
ഓര്‍മ്മകളിന്നും പാടുന്നു..
ഓരോ കഥയും പറയുന്നു..
(ചമ്പക പുഷ്പ...)

മൃദുപദ നൂപുരനാദമുറങ്ങി
വിധുകിരണങ്ങള്‍ മയങ്ങി..
ഇതിലേ ഇതിലേ ഒരു നാള്‍ നീ
വിടയോതിയ കഥ ഞാനോര്‍ക്കുന്നു..
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു..
(ചമ്പക പുഷ്പ...)

_______________________


Champaka pushpa suvaasitha yaamam…

Film :
Yavanika
Music :
MB Sreenivasan
Lyrics :
ONV Kuruppu
Singer :
KJ Yesudas


Champaka pushpa suvaasitha yaamam….
chandrikayunarum yaamam (2)
Chalitha chaamara bhangi vidarthi
lalitha kunja kudeeram (2)
(Champaka pushpa)

Priyatharamaamoru swapnamurangi
iniyunaraatheyurangi
Ivide ivide verutheyirunnen
ormmakalinnum paadunnu
Oro kadhayum parayunnu ….
(Champaka pushpa)

Mridhu padha nopura naadhamurangi
vidhukiranangal mayangi
Ithile ithile oru naal nee vidayothiya
katha njaanorkkunnu
Ormmakal kanner vaarkkunnu
(Champaka pushpa)


.


Download Link

.

Friday, April 24, 2009

ശര്‍ക്കര പന്തലില്‍...

ശര്‍ക്കര പന്തലില്‍...

ആല്‍ബം : KPAC നാടക ഗാനങ്ങള്‍
സംഗീതം : ജി ദേവരാജന്‍
രചന : വയലാര്‍ രാമവര്‍മ
ഗായിക : എ പി കോമള



ശര്‍ക്കര പന്തലില്‍ തേന്‍ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ...
നിന്‍ മനോരാജ്യത്തെ രാജകുമാരിയായ്
വന്നു നില്‍ക്കാനൊരു മോഹം...
(ശര്‍ക്കര പന്തലില്‍...)

ദാഹിച്ചു മോഹിച്ചു നിന്‍ പ്രേമ യമുനയില്‍
താമര വള്ളം തുഴയാന്‍... (2)
കരളിലുറങ്ങും കതിര്‍കാണാക്കിളി
കാത്തിരിപ്പൂ നിന്നെ...
കാത്തിരിപ്പൂ നിന്നെ...
(ശര്‍ക്കര പന്തലില്‍...)

വീണുടയാതെ ഇരിക്കാന്‍ ജീവിത
വീണ തരാം ഞാന്‍ കയ്യില്‍..
കനക സ്മരണകള്‍ നീട്ടിയ നെയ്ത്തിരി
കാഴ്ച വയ്ക്കാം മുന്നില്‍..
ഹൃദയം നിറയെ സ്വപ്നവുമായ് നീ
മധുരം കിള്ളി തരുമോ (2)
വിജന ലതാഗൃഹ വാതിലില്‍ വരുമോ
വീണ മീട്ടി തരുമോ...
വീണ മീട്ടി തരുമോ...
(ശര്‍ക്കര പന്തലില്‍...)



____________________________________


Sharkara panthalil...

Album :
KPAC Drama Song
Music :
G Devarajan
Lyrics :
Vayalar
Singer :
A P Komala


Sharkara panthalil thenmazha choriyum
chakravarthy kumaraa..
nin manorajyathe raajakumariyay
vannu nilkkanoru moham..
(Sharkara..)

dahichu mohichu nin prema yamunayil
thamara vallam thuzhayan.. (2)
karalilurangum kathirkanakkili..
kathirippoo ninne..
kathirippoo ninne..
(Sharkara..)

veenudayathe irikkan jeevitha
veena tharaam njan kayyil..
kanaka smaranakal meettiya neythiri
kazcha vaykkam munnil..
hrudayam niraye swapnavumay nee
madhuram killi tharumo.. (2)
vijana lathagruha vathilil varumo..
veena meetti tharumo..
veena meetti tharumo..
(Sharkara..)


.


Download Link

.

Wednesday, April 22, 2009

രാഗങ്ങളെ മോഹങ്ങളെ ...



ചിത്രം താരാട്ട് (1981)
സംഗീതം രവീന്ദ്രന്‍
രചന ഭരണിക്കാവ്‌ ശിവകുമാര്‍
ഗായകര്‍ കെ ജെ യേശുദാസ്‌, എസ്‌ ജാനകി





ഉം... ഉം...
രാഗങ്ങളെ മോഹങ്ങളെ ആ.. ആ.. ആ…

രാഗങ്ങളെ മോഹങ്ങളെ..
രാഗങ്ങളെ മോഹങ്ങളെ..
പൂചൂടും ആത്മാവിന്‍ ഭാവങ്ങളെ
പൂചൂടും ആത്മാവിന്‍ ഭാവങ്ങളെ ആ.. ആ.. ആ..
രാഗങ്ങളെ മോഹങ്ങളെ..

പാടും പാട്ടിന്‍ രാഗം
എന്‍റെ മോഹം തീര്‍ക്കും നാദം (2)
ഉണരൂ പൂങ്കുളിരില്‍ 
തേനുറവില്‍ വാരോളിയില്‍ (2)
നീയെന്‍റെ സംഗീത ധാരയല്ലേ ആ.. ആ..
(രാഗങ്ങളെ..)

ആടും നൃത്ത ഗാനം
എന്‍റെ ദാഹം തീര്‍ക്കും താളം (2)
വിടരൂ പൂങ്കതിരില്‍ 
കാട്ടലയില്‍ വെന്‍മുകിലില്‍ (2)
നീയെന്‍റെ ആത്മാവിന്‍ താളമല്ലേ ആ… ആ…
(രാഗങ്ങളെ..)



Raagangale mohangale, Tharattu, Raveendran, Bharanikavu Shivakumar, K J Yesudas, S Janaki

പാട്ടുപാടിയുറക്കാം ഞാന്‍..



ചിത്രം : സീത (1960)
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രചന : അഭയദേവ്‌
ഗായകന്‍ : പി സുശീല




പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ..
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ..
കരളിന്റെ കാതലേ..

നിന്നാലീ പുല്‍മാടം പൂമേടയായെടാ (2)
കണ്ണാല്‍ നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ
വന്നെടാ...
(പാട്ടുപാടി..)

രാജാവായ് തീരും നീ ഒരു കാലമോമനേ(2)
മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ
രാമനേ...
(പാട്ടുപാടി..)

രാരി രാരി രാരിരോ രാരി രാരി രാരിരോ....



Paattu paadi urakkam njan, Seetha, V Dakshinamoorthy, Abhayadev, P Susheela

നീ മധുപകരു മലര്‍ ചൊരിയു...




ചിത്രം മൂടല്‍ മഞ്ഞ് (1970)
സംഗീതം ഉഷാ ഖന്ന
രചന പി ഭാസ്കരന്‍
ഗായകന്‍ കെ ജെ യേശുദാസ്‌




നീ മധു പകരൂ മലര്‍ചൊരിയൂ
അനുരാഗ പൌര്‍ണ്ണമിയേ.. (2)
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ..
(നീ മധുപകരൂ...)

മണിവിളക്കു വേണ്ടാ മുകില്‍ കാണേണ്ടാ
ഈ പ്രേമസല്ലാപം..
കളി പറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ
തന്‍ രാഗസംഗീതം..
ഇരുകരളുകളില്‍ വിരുന്നു വന്നൂ
മായാത്ത മധുമാസം..
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ..
(നീ മധുപകരൂ...)

മാനം കഥപറഞ്ഞൂ താരം കേട്ടിരുന്നൂ
ആകാശമണിയറയില്‍
മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍ ഞാന്‍
ചോരനായ്ക്കടന്നൂ
ഉടലറിയാതെ ഉലകറിയാതെ നിന്‍ മാനസം കവര്‍ന്നൂ
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ...

(നീ മധുപകരൂ...)


Nee madhu pakaru, Usha khanna, Moodal manju, P Bhaskaran, K J Yesudas

കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി...





ആല്‍ബം : ലളിതഗാനം (ദൂരദര്‍ശന്‍)
ഗായകന്‍ : ജി വേണുഗോപാല്‍





കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി
കര്‍പ്പൂര കുളിര്‍കാറ്റു കളിവഞ്ചി പാട്ടായി (2)
ശരത്കാല മേഘങ്ങള്‍ കളഹംസ പിടയായി
ശശിമുഖി നിനക്കെന്‍റെ സന്ദേശം വരവായി..
(കര്‍ണികാര...)

ആഞ്ഞിലി കൊമ്പത്തെ ശാരിക പാട്ടില്‍ നാം
ആത്മാഭിരാമാനും സീതയുമായ് (2)
ഇടയന്‍റെ പാട്ടിന്‍റെ ഈരടിയില്‍ നമ്മള്‍
മധുമൊഴി രാധയും മുകുന്ദനുമായ് (2)
(കര്‍ണികാര...)

കാവടി ചിന്താടും രാത്രിയില്‍ നാമൊരു
കോകില മിഥുനമായ് പാടുകയായ്‌ (2)
അഴകുള്ള നിന്നുടെ മിഴിയില്‍ നിന്നൊരു തുള്ളി
അഴലിന്റെ മഴയിതള്‍ പൊഴിയുകയായ്‌ (2)
(കര്‍ണികാര...)



Valampiri churulmudi, G Venugopal, Dooradarshan, Light music

കുരുവിപെട്ടി നമ്മുടെ പെട്ടി...



ചിത്രം : സ്ഥാനാര്‍ത്ഥി സാറാമ്മ (1966)
സംഗീതം : എല്‍ പി ആര്‍ വര്‍മ
രചന : വയലാര്‍
ഗായകന്‍ : അടൂര്‍ ഭാസി



കുരുവിപെട്ടി നമ്മുടെ പെട്ടി
കടുവാ പെട്ടിക്കോട്ടില്ല..
വോട്ടില്ലാ... വോട്ടില്ലാ... കടുവാ പെട്ടിക്കോട്ടില്ല..

കുരുവിപെട്ടി നമ്മുടെ പെട്ടി
കടുവാ പെട്ടിക്കോട്ടില്ല.. (2)
വോട്ടില്ലാ... വോട്ടില്ല... വോട്ടില്ല... കടുവാ പെട്ടിക്കോട്ടില്ല.. (2)

പഞ്ചായത്തില്‍ കുരുവി ജയിച്ചാല്‍
പൊന്നോണം നാടാകെ... (2)
പാലങ്ങള്‍.. വിളക്ക് മരങ്ങള്‍..
പാടങ്ങള്‍ക്ക് കലുങ്കുകള്‍...
പാര്‍ക്കുകള്‍.. റോഡുകള്‍.. തോടുകള്‍..
അങ്ങനെ പഞ്ചായത്തൊരു പറുദീസാ...

തിരഞ്ഞെടുപ്പില്‍ കുരുവി ജയിച്ചാല്‍...
അരിയുടെ കുന്നുകള്‍ നാടാകേ..
"നാടാകെ അരിയുടെ കുന്നുകളാണ്.."
തിരഞ്ഞെടുപ്പില്‍ കുരുവി ജയിച്ചാല്‍...
അരിയുടെ കുന്നുകള്‍ നാടാകേ..
നികുതി വകുപ്പ് പിരിച്ചു വിടും..
വനം പതിച്ചു കൊടുക്കും.. ആര്‍ക്കും
വനം പതിച്ചു കൊടുക്കും..

തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളം ഉണ്ടാക്കും (2)
കൃഷിക്കാര്‍ക്ക് കൃഷി ഭൂമി..
പണക്കാര്‍ക്ക് മരുഭൂമി..
എന്‍ ജി മാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി..
"എന്‍ ജി മാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി.."

കണ്ടാലഴകുള്ള സാറാമ്മ
കല്യാണം കഴിയാത്ത സാറാമ്മ
നാട്ടുകാരുടെ സാറാമ്മ
നമ്മുടെ നല്ലൊരു സാറാമ്മ
സാറാമ്മ സാറാമ്മ
നമ്മുടെ സ്ഥാനാര്‍ഥി സാറാമ്മ

കുരുവിപെട്ടി നമ്മുടെ പെട്ടി
കടുവാ പെട്ടിക്കോട്ടില്ല.. (2)
വോട്ടില്ലാ... വോട്ടില്ല... വോട്ടില്ല... കടുവാ പെട്ടിക്കോട്ടില്ല.. (2)


കടുവാപെട്ടി നമ്മുടെ പെട്ടി
കുരുവി പെട്ടിക്കോട്ടില്ല..
വോട്ടില്ല... വോട്ടില്ല... കുരുവി പെട്ടിക്കോട്ടില്ല..

കടുവാപെട്ടി നമ്മുടെ പെട്ടി
കുരുവി പെട്ടിക്കോട്ടില്ല.. (2)
വോട്ടില്ലാ... വോട്ടില്ല... വോട്ടില്ല... കുരുവി പെട്ടിക്കോട്ടില്ല.. (2)

കണ്ടാലഴകുള്ള ജോണിക്കുട്ടി
കല്യാണം കഴിയാത്ത ജോണിക്കുട്ടി
നാട്ടുകാരുടെ ജോണിക്കുട്ടി
നമ്മുടെ നല്ലൊരു ജോണിക്കുട്ടി
ജോണിക്കുട്ടി ജോണിക്കുട്ടി
നമ്മുടെ സ്ഥാനാര്‍ഥി ജോണിക്കുട്ടി



_________________________________________

Kuruvipetti nammude petti... 

Film : Sthanarthi saramma
Music : L P R Varma 
Lyrics :Vayalar
Singer : Adoor bhasi 

Kuruvipetti nammade petti
kaduvaa pettikkottilla..
vottilla.. vottilla.. kadiva pettikkottilla..

Kuruvipetti nammade petti
kaduvaa pettikkottilla.. (2)
vottilla.. vottilla.. vottilla.. kadiva pettikkottilla.. (2)

panchayathil kuruvi jayichaal
ponnonam naadake.. (2)
paalangal.. vilakku marangal..
paadangal kalungukal..
parkkukal.. roadukal.. thodukal..
angane panchaayathoru parudeesa..

thiranjeduppil kuruvi jayichaal..
ariyude kunnukal naadake..
"nadaake ariyude kunnukalaanu.."
thiranjeduppil kuruvi jayichaal..
ariyude kunnukal naadake..
nikuthi vakuppu pirichu vidum..
vanam pathichu kodukkum.. aarkkum
vanam pathichu kodukkum..

thottumkarayil vimaanamirangaan thaavalam undaakkum.. (2)
krishikkarkku krishi bhoomi..
panakkarkku marubhoomi.
NGOmaarkkellam innathe shambalam naalu naaliratti 
"NGOmaarkkellam innathe shambalam naalu naaliratti "

kandaalazhakulla saaramma
kalyaanam kazhiyaatha saaramma
naattukaarude saaraamma
nammude nalloru saaraamma
saaraamma saaraamma 
nammude sthaanarthi saaraamma

Kuruvipetti nammade petti
kaduvaa pettikkottilla.. (2)
vottilla.. vottilla.. vottilla.. kadiva pettikkottilla.. (2)

Kaduvapetti nammade petti
kuruvi pettikkottilla..
vottilla.. vottilla.. kuruvi pettikkottilla..

Kaduvapetti nammade petti
kuruvi pettikkottilla.. (2)
vottilla.. vottilla.. vottilla.. kuruvi pettikkottilla.. (2)

kandaalazhakulla jonikutty
kalyaanam kazhiyaatha jonikutty
naattukaarude jonikutty
nammude nalloru jonikutty
jonikutty jonikutty
nammude sthaanarthi jonikutty 

.

കായലോളങ്ങള്‍ ചുംബിക്കും...



ചിത്രം : ചെമ്മീന്‍കെട്ട്‌ (1984 - unreleased)
സംഗീതം : രവീന്ദ്രന്‍
ഗായകര്‍ : കെ ജെ യേശുദാസ്, ലതിക





കായലോളങ്ങള്‍ ചുംബിക്കും ഓടം പോന്നോടം
കായലോളങ്ങള്‍ ചുംബിക്കും ഓടം പോന്നോടം...
മെല്ലെ നീങ്ങും പോന്നോടത്തില്‍ നീയും ഞാനും
നിന്നെ പുല്‍കും താരുണ്യം പോല്‍ വിണ്ണിന്‍ ചേലും
നിന്നെ പുല്‍കും താരുണ്യം പോല്‍ വിണ്ണിന്‍ ചേലും...
(കായലോളങ്ങള്‍...)

നീ... നോക്കുമ്പോള്‍ എന്ന ആത്മാവില്‍
ഒരു മഴ പുലരി തന്‍ മധുമഴ....
നീ ഓര്‍ക്കുന്നോ ഓലകുടക്കീഴില്‍
തളിരിളം കരളിലെ പുതു മഴ....
ചെമ്മീന്‍കെട്ടിന്‍ ചാരത്തു കണ്മീന്‍ ചാടും നേരത്ത്
തമ്മില്‍ ചാര്‍ത്തും മോഹം പോലെ.....
(കായലോളങ്ങള്‍...)

നീ... നോക്കുമ്പോള്‍ എന്‍ ആത്മാവില്‍
മലരുകള്‍ കരം കൊട്ടുമൊരു ദിനം...
ഞാന്‍ കാണുന്നു.. ഞാന്‍ മുങ്ങുന്നു...
തണുവണികര മണിയൊലികളില്‍...
സ്വര്‍ണം പൂശും മുറ്റത്ത്‌ സ്വര്‍ഗം പൂക്കും കാലത്ത്
നമ്മള്‍ കാണും സ്വപ്നം പോലെ.....

കായലോളങ്ങള്‍ ചുംബിക്കും ഓടം പോന്നോടം
(കായലോളങ്ങള്‍...)



____________________________________________________

FIlm : Chemmeenkettu
Music : Raveendran
Singers : K J Yesudas, Lathika

Kaayalolangal chumbikkum odam ponnodam
kaayalolangal chumbikkum odam ponnodam...
melle neengum ponnodathil neeyum njanum
ninne pulkum tharunyam pol vinnin chelum
ninne pulkum tharunyam pol vinnin chelum...
(Kaayalolangal.....)

nee... nokkumbol enn athmavil oru mazha
pulari than madhumazha..........
nee orkkunno olakudakkeezhil thalirilam
kalalile puthu mazha................
chemmenkettin charathu kanmeen chadum nerathu
thammil chaarthum moham pole..................
(Kaayalolangal...)

nee... nokkumbol enn aathmavil mararukal
karam kottumoru dinam..............
njan kaanunnu njan mungunnu
thanuvanikara maniyolikalil...................
swarnam pooshum muttathu swagam pookkum kaalathu
nammal kanum swapnam pole.................

Kaayalolangal chumbikkum odam ponnodam
kaayalolangal chumbikkum odam ponnodam...
(Kaayalolangal.....)

.

പാലോത്ത നിലാവത്തൊരു...




ആല്‍ബം ചിത്രാപൌര്‍ണമി (1994)
സംഗീതം ശരത്
രചന ഓ എന്‍ വി കുറുപ്പ്
ഗായിക കെ എസ് ചിത്ര




പാലോത്ത നിലാവത്തൊരു പൂമുത്തണി മേട്ടില്‍
ചേലോത്തൊരു പാലത്തണലോ..
നീലച്ചുരുള്‍ മുടിയില്‍ പുതു താഴംബൂ ചൂടി
താളത്തിലുലാവും സഖി ആരിന്നു വന്നു..
കാണാത്ത താരുണ്യ സ്വപ്നം മാനായ്‌ വന്നു
കണ്ണന്ഞും മായപ്പോന്മാനായ് മുന്നില്‍ നിന്നു
കാണാ മറയത്തെക്കകലാന്‍..
(പാലോത്ത നിലാവത്തൊരു...)

ശാരദാംബരത്തിലൂടെ മൂകരാഗ രഞ്ജിതമായ്
എകതാരമായ് നിന്‍ കൂടെ വന്നതാരോ
ഒന്നുമൊന്നും ഓതിടാതെ
നിന്നെ വേര്‍പിരിഞ്ഞിടാതെ
നിന്‍ നിഴലായ് കൂടെ വന്നു ഓ ഓ..
മന്ത്രിച്ചത് നിന്‍ നൂപുരമോ
(പാലോത്ത നിലാവത്തൊരു...)

വാര്‍മഴവില്‍ ചന്തമോലും
കൈവളകള്‍ ചാര്‍ത്തിയോളേ
നിന്‍ കരമാ മാറില്‍ അന്‍പൊട് നീ ചേര്‍ക്കെ
കണ്ണ് ചിമ്മി മന്ത്ര ശോഭം
നാണമാര്‍ന്നു നിന്ന നേരം
ചന്തമേ നിന്‍ കവിളിണയില്‍ ഓ ഓ...
ചെന്താരഴകോ കുങ്കുമമോ
(പാലോത്ത നിലാവത്തൊരു...)



.
____________________________________________

Paalotha nilaavathoru..

Album  Chitrapournami (1994)
Music  Sarath
Lyrics  O N V Kurupp
Singer  K S Chitra

Paalotha nilaavathoru poomuthani mettil
chelothoru paalathanalo
neelachurul mudiyil puthu thaazhamboo choodi
thaalathilulaavum sakhi aarinnu vannu
kaanatha thaarunya swapnam maanay vannu
kannanjum maayaponmaanay munnil ninnu
kaanaa marayathekkakalaan
(Paalotha nilaavathoru...)

Sharadhaambarathiloode mookaraaga ranjithamay
ekathaaramay nin koode vannathaaro
onnumonnum othidaathe
ninne verpirinjidaathe
nin nizhalaay koode vannu oh.. oh..
manthrichathu nin noopuramo
(Paalotha nilaavathoru...)

Vaarmazhavil chanthamolum
kaivalakal chaarthiyole
nin karamaa maaril anpodu nee cherkke
kannu chimmi manthra shobham
naanamaarnnu ninna neram
chantame nin kavilinayil oh.. oh..
chenthaarazhako kunkumamo..
(Paalotha nilaavathoru...)
.

വലംപിരി ചുരുള്‍ മുടി...




ആല്‍ബം : ലളിതഗാനം (ദൂരദര്‍ശന്‍)
ഗായകന്‍ : ജി വേണുഗോപാല്‍







വലംപിരി ചുരുള്‍ മുടി മാടിയൊതുക്കി
വാല്‍ക്കണ്ണില്‍ മഷിയെഴുതി (2)
വലതുകാല്‍ വച്ചെന്‍റെ മനസ്സിന്‍റെ മുറ്റത്ത്‌
വന്നു കയറും പ്രിയസന്ധ്യെ
എന്‍റെ പ്രണയ പരാകില സുഭസന്ധ്യെ
(വലംപിരി...)

മേടനിലാവിന്‍ പുടവ ചുറ്റി
മെയ്യാഭരണം ചാര്‍ത്തി
നീ വിരല്‍ തുമ്പില്‍ നീഹാരമണിയുള്ള
വൈഡൂര്യ മോതിരം ചാര്‍ത്തി
കാതരയായ് നില്‍ക്കും നിന്നെ കാണുമ്പോള്‍
കരളില്‍ പൂക്കുന്നു ശ്രീരാഗം (2)
(വലംപിരി...)

ആരിയന്‍ നെല്ലിന്‍ കതിരുലയും
അഴകിന്‍ പാടത്തിലൂടെ
ആവണിക്കാട്ടില്‍ പൂന്തേരില്‍ അണയും
ഉത്രാട രാത്രിയെ പോലെ
മോഹിനിയായ് നില്‍ക്കും
നിന്നെ കാണുമ്പോള്‍
മനസ്സില്‍ വിരിയുന്നു ശൃംഗാരം (2)
(വലംപിരി...)


.
__________________________________________________________

Valampiri churulmudi..

Album : Light Music (Dooradarshan)
Singer : Venugopal


Valampiri churulmudi maadiyothukki
vaalkkannil mashiyezhuthi (2)
valathukaal vachente manassinte muttathu
vannu kayarum priyasandhye
ente paraakila shubasandhye
(valampiri..)

Medanilaavil pudava chutti
meyyaabharanam chaarthi
nee viral thumbil neehaaramaniyulla
vaidoorya mothiram chaarthi
kaatharayay nilkkum ninne kaanumbol
karalil pookkunnu sreeragam (2)
(valampiri..)

Aariyan nellin kathirulayum
azhakin paadatthiloode
aavanikkaattil poontheril anayum
uthraada raatriye pole
mohiniyaay nilkkum
ninne kaanumbol
manassil viriyunna shringaaram (2)
(valampiri..)
.

പ്രാണസഖി നിന്‍ മടിയില്‍...



ആല്‍ബം : ലളിതഗാനം (ആകാശവാണി)
സംഗീതം : എം ജി രാധാകൃഷ്ണന്‍
രചന : പി ഭാസ്കരന്‍
ഗായകന്‍ : കെ ജെ യേശുദാസ്




പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
വീണകംബിയില്‍ ..
ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
വിരുന്നു വന്നു ഞാന്‍..
സഖി.. സഖി..
വിരുന്നു വന്നു ഞാന്‍..
(പ്രാണസഖി നിന്‍...)

മനസ്സില്‍ നിന്നും സംഗീതത്തിന്‍
മന്ദാകിനിയായ് ഒഴുകി (2)
സ്വരരാഗത്തിന്‍ വീചികളെ നിന്‍
കരാന്ഗുലങ്ങള്‍ തഴുകി (2)
തഴുകി.. തഴുകി... തഴുകി..
(പ്രാണസഖി നിന്‍...)

മദകര മധുമായ നാദസ്പന്ദന
മായാ ലഹരിയില്‍ അപ്പോള്‍ (2)
ഞാനും നീയും നിന്നുടെ മടിയിലെ
വീണമലിഞ്ഞു പോയി (2)
അലിഞ്ഞലിഞ്ഞു പോയി..
(പ്രാണസഖി നിന്‍...)



____________________________________________________
.
Praanasakhi nin madiyil mayangum..

Album : Light Music (AIR)
Music : M G Radhakrishnan
Lyrics : P Bhaskaran
Singer : K J Yesudas


Praanasakhi nin madiyil mayangum
veenakambiyil
oru gaanamay sankalppathil
virunnu vannu njan
sakhi sakhi
virunnu vannu njan
(Praanasakhi nin..)

Manassil ninnum sangeethathin
mandakiniyay ozhuki (2)
swararaagathin veechikale nin
karaangulangal tazhuki (2)
tazhuki tazhuki tazhuki..
(Praanasakhi nin..)

Madhakara madhumaya naadaspandhana
maaya lahariyil appol (2)
njanum neeyum ninnude madiyil
veenalinju poi (2)
alinjalinju poi..
(Praanasakhi nin..)

ഓടക്കുഴല്‍ വിളി...



ആല്‍ബം : ലളിതഗാനം (ആകാശവാണി)
സംഗീതം : എം ജി രാധാകൃഷ്ണന്‍
രചന : കാവാലം നാരായണ പണിക്കര്‍
ഗായിക : സുജാത






ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരൂം
ഒരു ദ്വാപര യുഗസന്ധ്യയില്‍...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും.
ഒരു ദ്വാപര യുഗസന്ധ്യയില്‍ (ഓടക്കുഴല്‍ വിളി..)
ആടിയ ദിവാനുരാഗിലമാം രാസ
ക്രീഡാകഥയിലെ നായികേ (ഓടക്കുഴല്‍ വിളി...)

വിരഹം താങ്ങാന്‍ അരുതാതെ തുളസി
കതിര്‍ നുള്ളാന്‍ നീ കൈ നീട്ടി നില്‍ക്കെ (വിരഹം..)
പിന്നില്‍ വന്നു നിന്‍ കണ്ണുകള്‍ പൊത്തി
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. അവന്‍
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. (ഓടക്കുഴല്‍ വിളി..)

ലജ്ജാവിവശേ...ലജ്ജാവിവശേ..
ലജ്ജാവിവശേ നിന്‍ മനം കലങ്ങാന്‍
ഒളികണ്ണിലൂടെ കപടഭാവത്തോടെ (ലജ്ജാവിവശേ..)
തായാട്ട് കാട്ടി ഓരോ പൂവിലും
തേന്‍ വണ്ടായ് മധു തേടീ.. അവന്‍
തേന്‍ വണ്ടായി മധു തേടീ (ഓടക്കുഴല്‍ വിളി...)


.
_______________________________________________
.
Odakkuzhal vili ozhuki ozhukivarum..


Album : Light Music (AIR)
Music : M G Radhakrishnan
Lyrics : Kavalam Narayana Panicker
Singer : Sujatha


Odakkuzhal vili ozhuki ozhukivarum
Oru dhwaapara yuga sandhyil..

Odakkuzhal vili ozhuki ozhukivarum
Oru dhwaapara yuga sandhyil..(2)
aadiya divyaanuraagilamaam
raasa kreeda kadhayile naayike
(odakkuzhal vili..)

Viraham thaangaan aruthaathe thulassi
kathirnullan nee kai neetti nikke..(2)
Pinnil vannu nin kannukal pothi
nethrolppalamaala charthi
Avan nethrolppalamaala charthi..
(odakkuzhal vili..)

Lajjavivashe… Lajjaaa vivashe..
Lajjavivashe nin manam kalangaan
olikanniloode kapada bhaavathode..(2)
Thaayaattu kaatti oro poovilum
thenvandaay madhu thedi
Avan thenvandaay madhu thedi..
(odakkuzhal vili..)
.