എന്‍റെ പാട്ട് പുസ്തകത്തിലേക്ക്‌ സ്വാഗതം - Welcome to My Music Dairy

___________________________________________
എന്‍റെ പാട്ടുപുസ്തകം
മലയാളം ആല്‍ബം / സിനിമ പാട്ടുകളുടെ വരികള്‍ മലയാളത്തിലും ഇംഗ്ലീഷിലും ‍...
Malayalam song lyrics in Malayalam & English.......

Friday, April 24, 2009

ശര്‍ക്കര പന്തലില്‍...

ശര്‍ക്കര പന്തലില്‍...

ആല്‍ബം : KPAC നാടക ഗാനങ്ങള്‍
സംഗീതം : ജി ദേവരാജന്‍
രചന : വയലാര്‍ രാമവര്‍മ
ഗായിക : എ പി കോമള



ശര്‍ക്കര പന്തലില്‍ തേന്‍ മഴ ചൊരിയും
ചക്രവര്‍ത്തി കുമാരാ...
നിന്‍ മനോരാജ്യത്തെ രാജകുമാരിയായ്
വന്നു നില്‍ക്കാനൊരു മോഹം...
(ശര്‍ക്കര പന്തലില്‍...)

ദാഹിച്ചു മോഹിച്ചു നിന്‍ പ്രേമ യമുനയില്‍
താമര വള്ളം തുഴയാന്‍... (2)
കരളിലുറങ്ങും കതിര്‍കാണാക്കിളി
കാത്തിരിപ്പൂ നിന്നെ...
കാത്തിരിപ്പൂ നിന്നെ...
(ശര്‍ക്കര പന്തലില്‍...)

വീണുടയാതെ ഇരിക്കാന്‍ ജീവിത
വീണ തരാം ഞാന്‍ കയ്യില്‍..
കനക സ്മരണകള്‍ നീട്ടിയ നെയ്ത്തിരി
കാഴ്ച വയ്ക്കാം മുന്നില്‍..
ഹൃദയം നിറയെ സ്വപ്നവുമായ് നീ
മധുരം കിള്ളി തരുമോ (2)
വിജന ലതാഗൃഹ വാതിലില്‍ വരുമോ
വീണ മീട്ടി തരുമോ...
വീണ മീട്ടി തരുമോ...
(ശര്‍ക്കര പന്തലില്‍...)



____________________________________


Sharkara panthalil...

Album :
KPAC Drama Song
Music :
G Devarajan
Lyrics :
Vayalar
Singer :
A P Komala


Sharkara panthalil thenmazha choriyum
chakravarthy kumaraa..
nin manorajyathe raajakumariyay
vannu nilkkanoru moham..
(Sharkara..)

dahichu mohichu nin prema yamunayil
thamara vallam thuzhayan.. (2)
karalilurangum kathirkanakkili..
kathirippoo ninne..
kathirippoo ninne..
(Sharkara..)

veenudayathe irikkan jeevitha
veena tharaam njan kayyil..
kanaka smaranakal meettiya neythiri
kazcha vaykkam munnil..
hrudayam niraye swapnavumay nee
madhuram killi tharumo.. (2)
vijana lathagruha vathilil varumo..
veena meetti tharumo..
veena meetti tharumo..
(Sharkara..)


.


Download Link

.

Wednesday, April 22, 2009

രാഗങ്ങളെ മോഹങ്ങളെ ...



ചിത്രം താരാട്ട് (1981)
സംഗീതം രവീന്ദ്രന്‍
രചന ഭരണിക്കാവ്‌ ശിവകുമാര്‍
ഗായകര്‍ കെ ജെ യേശുദാസ്‌, എസ്‌ ജാനകി





ഉം... ഉം...
രാഗങ്ങളെ മോഹങ്ങളെ ആ.. ആ.. ആ…

രാഗങ്ങളെ മോഹങ്ങളെ..
രാഗങ്ങളെ മോഹങ്ങളെ..
പൂചൂടും ആത്മാവിന്‍ ഭാവങ്ങളെ
പൂചൂടും ആത്മാവിന്‍ ഭാവങ്ങളെ ആ.. ആ.. ആ..
രാഗങ്ങളെ മോഹങ്ങളെ..

പാടും പാട്ടിന്‍ രാഗം
എന്‍റെ മോഹം തീര്‍ക്കും നാദം (2)
ഉണരൂ പൂങ്കുളിരില്‍ 
തേനുറവില്‍ വാരോളിയില്‍ (2)
നീയെന്‍റെ സംഗീത ധാരയല്ലേ ആ.. ആ..
(രാഗങ്ങളെ..)

ആടും നൃത്ത ഗാനം
എന്‍റെ ദാഹം തീര്‍ക്കും താളം (2)
വിടരൂ പൂങ്കതിരില്‍ 
കാട്ടലയില്‍ വെന്‍മുകിലില്‍ (2)
നീയെന്‍റെ ആത്മാവിന്‍ താളമല്ലേ ആ… ആ…
(രാഗങ്ങളെ..)



Raagangale mohangale, Tharattu, Raveendran, Bharanikavu Shivakumar, K J Yesudas, S Janaki

പാട്ടുപാടിയുറക്കാം ഞാന്‍..



ചിത്രം : സീത (1960)
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രചന : അഭയദേവ്‌
ഗായകന്‍ : പി സുശീല




പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ..
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ..
കരളിന്റെ കാതലേ..

നിന്നാലീ പുല്‍മാടം പൂമേടയായെടാ (2)
കണ്ണാല്‍ നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ
വന്നെടാ...
(പാട്ടുപാടി..)

രാജാവായ് തീരും നീ ഒരു കാലമോമനേ(2)
മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ
രാമനേ...
(പാട്ടുപാടി..)

രാരി രാരി രാരിരോ രാരി രാരി രാരിരോ....



Paattu paadi urakkam njan, Seetha, V Dakshinamoorthy, Abhayadev, P Susheela

നീ മധുപകരു മലര്‍ ചൊരിയു...




ചിത്രം മൂടല്‍ മഞ്ഞ് (1970)
സംഗീതം ഉഷാ ഖന്ന
രചന പി ഭാസ്കരന്‍
ഗായകന്‍ കെ ജെ യേശുദാസ്‌




നീ മധു പകരൂ മലര്‍ചൊരിയൂ
അനുരാഗ പൌര്‍ണ്ണമിയേ.. (2)
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ..
(നീ മധുപകരൂ...)

മണിവിളക്കു വേണ്ടാ മുകില്‍ കാണേണ്ടാ
ഈ പ്രേമസല്ലാപം..
കളി പറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ
തന്‍ രാഗസംഗീതം..
ഇരുകരളുകളില്‍ വിരുന്നു വന്നൂ
മായാത്ത മധുമാസം..
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ..
(നീ മധുപകരൂ...)

മാനം കഥപറഞ്ഞൂ താരം കേട്ടിരുന്നൂ
ആകാശമണിയറയില്‍
മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍ ഞാന്‍
ചോരനായ്ക്കടന്നൂ
ഉടലറിയാതെ ഉലകറിയാതെ നിന്‍ മാനസം കവര്‍ന്നൂ
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ...

(നീ മധുപകരൂ...)


Nee madhu pakaru, Usha khanna, Moodal manju, P Bhaskaran, K J Yesudas

കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി...





ആല്‍ബം : ലളിതഗാനം (ദൂരദര്‍ശന്‍)
ഗായകന്‍ : ജി വേണുഗോപാല്‍





കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി
കര്‍പ്പൂര കുളിര്‍കാറ്റു കളിവഞ്ചി പാട്ടായി (2)
ശരത്കാല മേഘങ്ങള്‍ കളഹംസ പിടയായി
ശശിമുഖി നിനക്കെന്‍റെ സന്ദേശം വരവായി..
(കര്‍ണികാര...)

ആഞ്ഞിലി കൊമ്പത്തെ ശാരിക പാട്ടില്‍ നാം
ആത്മാഭിരാമാനും സീതയുമായ് (2)
ഇടയന്‍റെ പാട്ടിന്‍റെ ഈരടിയില്‍ നമ്മള്‍
മധുമൊഴി രാധയും മുകുന്ദനുമായ് (2)
(കര്‍ണികാര...)

കാവടി ചിന്താടും രാത്രിയില്‍ നാമൊരു
കോകില മിഥുനമായ് പാടുകയായ്‌ (2)
അഴകുള്ള നിന്നുടെ മിഴിയില്‍ നിന്നൊരു തുള്ളി
അഴലിന്റെ മഴയിതള്‍ പൊഴിയുകയായ്‌ (2)
(കര്‍ണികാര...)



Valampiri churulmudi, G Venugopal, Dooradarshan, Light music

കുരുവിപെട്ടി നമ്മുടെ പെട്ടി...



ചിത്രം : സ്ഥാനാര്‍ത്ഥി സാറാമ്മ (1966)
സംഗീതം : എല്‍ പി ആര്‍ വര്‍മ
രചന : വയലാര്‍
ഗായകന്‍ : അടൂര്‍ ഭാസി



കുരുവിപെട്ടി നമ്മുടെ പെട്ടി
കടുവാ പെട്ടിക്കോട്ടില്ല..
വോട്ടില്ലാ... വോട്ടില്ലാ... കടുവാ പെട്ടിക്കോട്ടില്ല..

കുരുവിപെട്ടി നമ്മുടെ പെട്ടി
കടുവാ പെട്ടിക്കോട്ടില്ല.. (2)
വോട്ടില്ലാ... വോട്ടില്ല... വോട്ടില്ല... കടുവാ പെട്ടിക്കോട്ടില്ല.. (2)

പഞ്ചായത്തില്‍ കുരുവി ജയിച്ചാല്‍
പൊന്നോണം നാടാകെ... (2)
പാലങ്ങള്‍.. വിളക്ക് മരങ്ങള്‍..
പാടങ്ങള്‍ക്ക് കലുങ്കുകള്‍...
പാര്‍ക്കുകള്‍.. റോഡുകള്‍.. തോടുകള്‍..
അങ്ങനെ പഞ്ചായത്തൊരു പറുദീസാ...

തിരഞ്ഞെടുപ്പില്‍ കുരുവി ജയിച്ചാല്‍...
അരിയുടെ കുന്നുകള്‍ നാടാകേ..
"നാടാകെ അരിയുടെ കുന്നുകളാണ്.."
തിരഞ്ഞെടുപ്പില്‍ കുരുവി ജയിച്ചാല്‍...
അരിയുടെ കുന്നുകള്‍ നാടാകേ..
നികുതി വകുപ്പ് പിരിച്ചു വിടും..
വനം പതിച്ചു കൊടുക്കും.. ആര്‍ക്കും
വനം പതിച്ചു കൊടുക്കും..

തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളം ഉണ്ടാക്കും (2)
കൃഷിക്കാര്‍ക്ക് കൃഷി ഭൂമി..
പണക്കാര്‍ക്ക് മരുഭൂമി..
എന്‍ ജി മാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി..
"എന്‍ ജി മാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി.."

കണ്ടാലഴകുള്ള സാറാമ്മ
കല്യാണം കഴിയാത്ത സാറാമ്മ
നാട്ടുകാരുടെ സാറാമ്മ
നമ്മുടെ നല്ലൊരു സാറാമ്മ
സാറാമ്മ സാറാമ്മ
നമ്മുടെ സ്ഥാനാര്‍ഥി സാറാമ്മ

കുരുവിപെട്ടി നമ്മുടെ പെട്ടി
കടുവാ പെട്ടിക്കോട്ടില്ല.. (2)
വോട്ടില്ലാ... വോട്ടില്ല... വോട്ടില്ല... കടുവാ പെട്ടിക്കോട്ടില്ല.. (2)


കടുവാപെട്ടി നമ്മുടെ പെട്ടി
കുരുവി പെട്ടിക്കോട്ടില്ല..
വോട്ടില്ല... വോട്ടില്ല... കുരുവി പെട്ടിക്കോട്ടില്ല..

കടുവാപെട്ടി നമ്മുടെ പെട്ടി
കുരുവി പെട്ടിക്കോട്ടില്ല.. (2)
വോട്ടില്ലാ... വോട്ടില്ല... വോട്ടില്ല... കുരുവി പെട്ടിക്കോട്ടില്ല.. (2)

കണ്ടാലഴകുള്ള ജോണിക്കുട്ടി
കല്യാണം കഴിയാത്ത ജോണിക്കുട്ടി
നാട്ടുകാരുടെ ജോണിക്കുട്ടി
നമ്മുടെ നല്ലൊരു ജോണിക്കുട്ടി
ജോണിക്കുട്ടി ജോണിക്കുട്ടി
നമ്മുടെ സ്ഥാനാര്‍ഥി ജോണിക്കുട്ടി



_________________________________________

Kuruvipetti nammude petti... 

Film : Sthanarthi saramma
Music : L P R Varma 
Lyrics :Vayalar
Singer : Adoor bhasi 

Kuruvipetti nammade petti
kaduvaa pettikkottilla..
vottilla.. vottilla.. kadiva pettikkottilla..

Kuruvipetti nammade petti
kaduvaa pettikkottilla.. (2)
vottilla.. vottilla.. vottilla.. kadiva pettikkottilla.. (2)

panchayathil kuruvi jayichaal
ponnonam naadake.. (2)
paalangal.. vilakku marangal..
paadangal kalungukal..
parkkukal.. roadukal.. thodukal..
angane panchaayathoru parudeesa..

thiranjeduppil kuruvi jayichaal..
ariyude kunnukal naadake..
"nadaake ariyude kunnukalaanu.."
thiranjeduppil kuruvi jayichaal..
ariyude kunnukal naadake..
nikuthi vakuppu pirichu vidum..
vanam pathichu kodukkum.. aarkkum
vanam pathichu kodukkum..

thottumkarayil vimaanamirangaan thaavalam undaakkum.. (2)
krishikkarkku krishi bhoomi..
panakkarkku marubhoomi.
NGOmaarkkellam innathe shambalam naalu naaliratti 
"NGOmaarkkellam innathe shambalam naalu naaliratti "

kandaalazhakulla saaramma
kalyaanam kazhiyaatha saaramma
naattukaarude saaraamma
nammude nalloru saaraamma
saaraamma saaraamma 
nammude sthaanarthi saaraamma

Kuruvipetti nammade petti
kaduvaa pettikkottilla.. (2)
vottilla.. vottilla.. vottilla.. kadiva pettikkottilla.. (2)

Kaduvapetti nammade petti
kuruvi pettikkottilla..
vottilla.. vottilla.. kuruvi pettikkottilla..

Kaduvapetti nammade petti
kuruvi pettikkottilla.. (2)
vottilla.. vottilla.. vottilla.. kuruvi pettikkottilla.. (2)

kandaalazhakulla jonikutty
kalyaanam kazhiyaatha jonikutty
naattukaarude jonikutty
nammude nalloru jonikutty
jonikutty jonikutty
nammude sthaanarthi jonikutty 

.

കായലോളങ്ങള്‍ ചുംബിക്കും...



ചിത്രം : ചെമ്മീന്‍കെട്ട്‌ (1984 - unreleased)
സംഗീതം : രവീന്ദ്രന്‍
ഗായകര്‍ : കെ ജെ യേശുദാസ്, ലതിക





കായലോളങ്ങള്‍ ചുംബിക്കും ഓടം പോന്നോടം
കായലോളങ്ങള്‍ ചുംബിക്കും ഓടം പോന്നോടം...
മെല്ലെ നീങ്ങും പോന്നോടത്തില്‍ നീയും ഞാനും
നിന്നെ പുല്‍കും താരുണ്യം പോല്‍ വിണ്ണിന്‍ ചേലും
നിന്നെ പുല്‍കും താരുണ്യം പോല്‍ വിണ്ണിന്‍ ചേലും...
(കായലോളങ്ങള്‍...)

നീ... നോക്കുമ്പോള്‍ എന്ന ആത്മാവില്‍
ഒരു മഴ പുലരി തന്‍ മധുമഴ....
നീ ഓര്‍ക്കുന്നോ ഓലകുടക്കീഴില്‍
തളിരിളം കരളിലെ പുതു മഴ....
ചെമ്മീന്‍കെട്ടിന്‍ ചാരത്തു കണ്മീന്‍ ചാടും നേരത്ത്
തമ്മില്‍ ചാര്‍ത്തും മോഹം പോലെ.....
(കായലോളങ്ങള്‍...)

നീ... നോക്കുമ്പോള്‍ എന്‍ ആത്മാവില്‍
മലരുകള്‍ കരം കൊട്ടുമൊരു ദിനം...
ഞാന്‍ കാണുന്നു.. ഞാന്‍ മുങ്ങുന്നു...
തണുവണികര മണിയൊലികളില്‍...
സ്വര്‍ണം പൂശും മുറ്റത്ത്‌ സ്വര്‍ഗം പൂക്കും കാലത്ത്
നമ്മള്‍ കാണും സ്വപ്നം പോലെ.....

കായലോളങ്ങള്‍ ചുംബിക്കും ഓടം പോന്നോടം
(കായലോളങ്ങള്‍...)



____________________________________________________

FIlm : Chemmeenkettu
Music : Raveendran
Singers : K J Yesudas, Lathika

Kaayalolangal chumbikkum odam ponnodam
kaayalolangal chumbikkum odam ponnodam...
melle neengum ponnodathil neeyum njanum
ninne pulkum tharunyam pol vinnin chelum
ninne pulkum tharunyam pol vinnin chelum...
(Kaayalolangal.....)

nee... nokkumbol enn athmavil oru mazha
pulari than madhumazha..........
nee orkkunno olakudakkeezhil thalirilam
kalalile puthu mazha................
chemmenkettin charathu kanmeen chadum nerathu
thammil chaarthum moham pole..................
(Kaayalolangal...)

nee... nokkumbol enn aathmavil mararukal
karam kottumoru dinam..............
njan kaanunnu njan mungunnu
thanuvanikara maniyolikalil...................
swarnam pooshum muttathu swagam pookkum kaalathu
nammal kanum swapnam pole.................

Kaayalolangal chumbikkum odam ponnodam
kaayalolangal chumbikkum odam ponnodam...
(Kaayalolangal.....)

.

പാലോത്ത നിലാവത്തൊരു...




ആല്‍ബം ചിത്രാപൌര്‍ണമി (1994)
സംഗീതം ശരത്
രചന ഓ എന്‍ വി കുറുപ്പ്
ഗായിക കെ എസ് ചിത്ര




പാലോത്ത നിലാവത്തൊരു പൂമുത്തണി മേട്ടില്‍
ചേലോത്തൊരു പാലത്തണലോ..
നീലച്ചുരുള്‍ മുടിയില്‍ പുതു താഴംബൂ ചൂടി
താളത്തിലുലാവും സഖി ആരിന്നു വന്നു..
കാണാത്ത താരുണ്യ സ്വപ്നം മാനായ്‌ വന്നു
കണ്ണന്ഞും മായപ്പോന്മാനായ് മുന്നില്‍ നിന്നു
കാണാ മറയത്തെക്കകലാന്‍..
(പാലോത്ത നിലാവത്തൊരു...)

ശാരദാംബരത്തിലൂടെ മൂകരാഗ രഞ്ജിതമായ്
എകതാരമായ് നിന്‍ കൂടെ വന്നതാരോ
ഒന്നുമൊന്നും ഓതിടാതെ
നിന്നെ വേര്‍പിരിഞ്ഞിടാതെ
നിന്‍ നിഴലായ് കൂടെ വന്നു ഓ ഓ..
മന്ത്രിച്ചത് നിന്‍ നൂപുരമോ
(പാലോത്ത നിലാവത്തൊരു...)

വാര്‍മഴവില്‍ ചന്തമോലും
കൈവളകള്‍ ചാര്‍ത്തിയോളേ
നിന്‍ കരമാ മാറില്‍ അന്‍പൊട് നീ ചേര്‍ക്കെ
കണ്ണ് ചിമ്മി മന്ത്ര ശോഭം
നാണമാര്‍ന്നു നിന്ന നേരം
ചന്തമേ നിന്‍ കവിളിണയില്‍ ഓ ഓ...
ചെന്താരഴകോ കുങ്കുമമോ
(പാലോത്ത നിലാവത്തൊരു...)



.
____________________________________________

Paalotha nilaavathoru..

Album  Chitrapournami (1994)
Music  Sarath
Lyrics  O N V Kurupp
Singer  K S Chitra

Paalotha nilaavathoru poomuthani mettil
chelothoru paalathanalo
neelachurul mudiyil puthu thaazhamboo choodi
thaalathilulaavum sakhi aarinnu vannu
kaanatha thaarunya swapnam maanay vannu
kannanjum maayaponmaanay munnil ninnu
kaanaa marayathekkakalaan
(Paalotha nilaavathoru...)

Sharadhaambarathiloode mookaraaga ranjithamay
ekathaaramay nin koode vannathaaro
onnumonnum othidaathe
ninne verpirinjidaathe
nin nizhalaay koode vannu oh.. oh..
manthrichathu nin noopuramo
(Paalotha nilaavathoru...)

Vaarmazhavil chanthamolum
kaivalakal chaarthiyole
nin karamaa maaril anpodu nee cherkke
kannu chimmi manthra shobham
naanamaarnnu ninna neram
chantame nin kavilinayil oh.. oh..
chenthaarazhako kunkumamo..
(Paalotha nilaavathoru...)
.

വലംപിരി ചുരുള്‍ മുടി...




ആല്‍ബം : ലളിതഗാനം (ദൂരദര്‍ശന്‍)
ഗായകന്‍ : ജി വേണുഗോപാല്‍







വലംപിരി ചുരുള്‍ മുടി മാടിയൊതുക്കി
വാല്‍ക്കണ്ണില്‍ മഷിയെഴുതി (2)
വലതുകാല്‍ വച്ചെന്‍റെ മനസ്സിന്‍റെ മുറ്റത്ത്‌
വന്നു കയറും പ്രിയസന്ധ്യെ
എന്‍റെ പ്രണയ പരാകില സുഭസന്ധ്യെ
(വലംപിരി...)

മേടനിലാവിന്‍ പുടവ ചുറ്റി
മെയ്യാഭരണം ചാര്‍ത്തി
നീ വിരല്‍ തുമ്പില്‍ നീഹാരമണിയുള്ള
വൈഡൂര്യ മോതിരം ചാര്‍ത്തി
കാതരയായ് നില്‍ക്കും നിന്നെ കാണുമ്പോള്‍
കരളില്‍ പൂക്കുന്നു ശ്രീരാഗം (2)
(വലംപിരി...)

ആരിയന്‍ നെല്ലിന്‍ കതിരുലയും
അഴകിന്‍ പാടത്തിലൂടെ
ആവണിക്കാട്ടില്‍ പൂന്തേരില്‍ അണയും
ഉത്രാട രാത്രിയെ പോലെ
മോഹിനിയായ് നില്‍ക്കും
നിന്നെ കാണുമ്പോള്‍
മനസ്സില്‍ വിരിയുന്നു ശൃംഗാരം (2)
(വലംപിരി...)


.
__________________________________________________________

Valampiri churulmudi..

Album : Light Music (Dooradarshan)
Singer : Venugopal


Valampiri churulmudi maadiyothukki
vaalkkannil mashiyezhuthi (2)
valathukaal vachente manassinte muttathu
vannu kayarum priyasandhye
ente paraakila shubasandhye
(valampiri..)

Medanilaavil pudava chutti
meyyaabharanam chaarthi
nee viral thumbil neehaaramaniyulla
vaidoorya mothiram chaarthi
kaatharayay nilkkum ninne kaanumbol
karalil pookkunnu sreeragam (2)
(valampiri..)

Aariyan nellin kathirulayum
azhakin paadatthiloode
aavanikkaattil poontheril anayum
uthraada raatriye pole
mohiniyaay nilkkum
ninne kaanumbol
manassil viriyunna shringaaram (2)
(valampiri..)
.

പ്രാണസഖി നിന്‍ മടിയില്‍...



ആല്‍ബം : ലളിതഗാനം (ആകാശവാണി)
സംഗീതം : എം ജി രാധാകൃഷ്ണന്‍
രചന : പി ഭാസ്കരന്‍
ഗായകന്‍ : കെ ജെ യേശുദാസ്




പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
വീണകംബിയില്‍ ..
ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
വിരുന്നു വന്നു ഞാന്‍..
സഖി.. സഖി..
വിരുന്നു വന്നു ഞാന്‍..
(പ്രാണസഖി നിന്‍...)

മനസ്സില്‍ നിന്നും സംഗീതത്തിന്‍
മന്ദാകിനിയായ് ഒഴുകി (2)
സ്വരരാഗത്തിന്‍ വീചികളെ നിന്‍
കരാന്ഗുലങ്ങള്‍ തഴുകി (2)
തഴുകി.. തഴുകി... തഴുകി..
(പ്രാണസഖി നിന്‍...)

മദകര മധുമായ നാദസ്പന്ദന
മായാ ലഹരിയില്‍ അപ്പോള്‍ (2)
ഞാനും നീയും നിന്നുടെ മടിയിലെ
വീണമലിഞ്ഞു പോയി (2)
അലിഞ്ഞലിഞ്ഞു പോയി..
(പ്രാണസഖി നിന്‍...)



____________________________________________________
.
Praanasakhi nin madiyil mayangum..

Album : Light Music (AIR)
Music : M G Radhakrishnan
Lyrics : P Bhaskaran
Singer : K J Yesudas


Praanasakhi nin madiyil mayangum
veenakambiyil
oru gaanamay sankalppathil
virunnu vannu njan
sakhi sakhi
virunnu vannu njan
(Praanasakhi nin..)

Manassil ninnum sangeethathin
mandakiniyay ozhuki (2)
swararaagathin veechikale nin
karaangulangal tazhuki (2)
tazhuki tazhuki tazhuki..
(Praanasakhi nin..)

Madhakara madhumaya naadaspandhana
maaya lahariyil appol (2)
njanum neeyum ninnude madiyil
veenalinju poi (2)
alinjalinju poi..
(Praanasakhi nin..)