എന്‍റെ പാട്ട് പുസ്തകത്തിലേക്ക്‌ സ്വാഗതം - Welcome to My Music Dairy

___________________________________________
എന്‍റെ പാട്ടുപുസ്തകം
മലയാളം ആല്‍ബം / സിനിമ പാട്ടുകളുടെ വരികള്‍ മലയാളത്തിലും ഇംഗ്ലീഷിലും ‍...
Malayalam song lyrics in Malayalam & English.......

Wednesday, April 22, 2009

ഓടക്കുഴല്‍ വിളി...



ആല്‍ബം : ലളിതഗാനം (ആകാശവാണി)
സംഗീതം : എം ജി രാധാകൃഷ്ണന്‍
രചന : കാവാലം നാരായണ പണിക്കര്‍
ഗായിക : സുജാത






ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരൂം
ഒരു ദ്വാപര യുഗസന്ധ്യയില്‍...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും.
ഒരു ദ്വാപര യുഗസന്ധ്യയില്‍ (ഓടക്കുഴല്‍ വിളി..)
ആടിയ ദിവാനുരാഗിലമാം രാസ
ക്രീഡാകഥയിലെ നായികേ (ഓടക്കുഴല്‍ വിളി...)

വിരഹം താങ്ങാന്‍ അരുതാതെ തുളസി
കതിര്‍ നുള്ളാന്‍ നീ കൈ നീട്ടി നില്‍ക്കെ (വിരഹം..)
പിന്നില്‍ വന്നു നിന്‍ കണ്ണുകള്‍ പൊത്തി
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. അവന്‍
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. (ഓടക്കുഴല്‍ വിളി..)

ലജ്ജാവിവശേ...ലജ്ജാവിവശേ..
ലജ്ജാവിവശേ നിന്‍ മനം കലങ്ങാന്‍
ഒളികണ്ണിലൂടെ കപടഭാവത്തോടെ (ലജ്ജാവിവശേ..)
തായാട്ട് കാട്ടി ഓരോ പൂവിലും
തേന്‍ വണ്ടായ് മധു തേടീ.. അവന്‍
തേന്‍ വണ്ടായി മധു തേടീ (ഓടക്കുഴല്‍ വിളി...)


.
_______________________________________________
.
Odakkuzhal vili ozhuki ozhukivarum..


Album : Light Music (AIR)
Music : M G Radhakrishnan
Lyrics : Kavalam Narayana Panicker
Singer : Sujatha


Odakkuzhal vili ozhuki ozhukivarum
Oru dhwaapara yuga sandhyil..

Odakkuzhal vili ozhuki ozhukivarum
Oru dhwaapara yuga sandhyil..(2)
aadiya divyaanuraagilamaam
raasa kreeda kadhayile naayike
(odakkuzhal vili..)

Viraham thaangaan aruthaathe thulassi
kathirnullan nee kai neetti nikke..(2)
Pinnil vannu nin kannukal pothi
nethrolppalamaala charthi
Avan nethrolppalamaala charthi..
(odakkuzhal vili..)

Lajjavivashe… Lajjaaa vivashe..
Lajjavivashe nin manam kalangaan
olikanniloode kapada bhaavathode..(2)
Thaayaattu kaatti oro poovilum
thenvandaay madhu thedi
Avan thenvandaay madhu thedi..
(odakkuzhal vili..)
.

മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ..


ആല്‍ബം : പൊന്നോണ തരംഗിണി (1993)
സംഗീതം : രവീന്ദ്രന്‍
രചന : ശ്രീകുമാരന്‍ തമ്പി
ഗായകന്‍ : കെ ജെ യേശുദാസ്‌




മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ നിന്റെ
ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ...
മുഖമൊട്ടു തളര്‍ന്നാലെന്റോമനേ നിന്റെ
മുഖം മാത്രം മാഴ്‌കരുതെന്നോമനേ...

(മുടിപ്പൂക്കള്‍)

കങ്കണമുടഞ്ഞാലെന്റോമനേ നിന്റെ
കൊഞ്ചലിന്‍ വളകിലുക്കം പോരുമേ
കുണുങ്ങുന്ന കൊലുസ്സെന്തിന്നോമനേ നിന്റെ
പരിഭവക്കിണുക്കങ്ങള്‍ പോരുമേ...

(മുടിപ്പൂക്കള്‍)

കനകത്തിന്‍ ഭാരമെന്തിന്നോമനേ എന്റെ
പ്രണയം നിന്‍ ആഭരണമല്ലയോ
നിലയ്‌ക്കാത്ത ധനമെന്തിന്നോമനേ നിന്റെ
മടിയിലെന്‍ കണ്മണികളില്ലയോ...

(മുടിപ്പൂക്കള്‍)

________________________________
.
Mudipookkal vaadiyalentomane..


Album : Ponnona Tharangini
Music : Raveendran
Lyrics : Sreekumaran Thambi
Singer : K J Yesudas


Mudipookkal vaadiyalentomane..,
ninde chiripookkal vaadaruthennomane.,
Mukhamottu thalarnnalenthomane..,
ninde manam maathram
mazhkaruthennomane..,
(Mudippookkal..)

Kankanamudanjalenthomane..,
ninde konchalin valakilukkam porume.,
kunungunna kolusenthinomane.,
ninde paribhava kinukkangal porume..
(Mudippookkal..)

Kanakathin bharamenthinomane.,
ende pranayam ninnabharanamallayo..,
Nilakkatha dhanamenthinomane..,
ninde madiyilen kanmanikallillayo..
(Mudippookkal..)
.

Tuesday, April 21, 2009

ഓടക്കുഴലേ... ഓടക്കുഴലേ...


ആല്‍ബം : ലളിതഗാനം (ആകാശവാണി)
സംഗീതം : എം ജി രാധാകൃഷ്ണന്‍
രചന : ഓ എന്‍ വി കുറുപ്പ്
ഗായിക : കെ എസ് ബീന



ഓടക്കുഴലേ... ഓടക്കുഴലേ...
ഓമനത്താമര കണ്ണന്‍റെ ചുംബന
പൂമധു നുകര്‍ന്നവളെ
രാഗിണി നീ അനുരാഗിണി മറ്റൊരു
രാധയോ രുഗ്മിണിയോ...
(ഓടക്കുഴലേ... )

എത്ര മധുമയ ചുംബന പുഷ്പങ്ങള്‍
ചാര്‍ത്തിച്ചു നിന്നെ കണ്ണന്‍ (2)
ആനന്ദ ഭൈരവി രാഗ നിലാവായ് നിന്‍
ആത്മാവലിഞ്ഞോഴുകി...
ആത്മാവലിഞ്ഞോഴുകി...
(ഓടക്കുഴലേ... )

കണ്ണന്‍റെ കയ്യിലെ പുല്ലാങ്കുഴലെ നീ
പുണ്യവതിയല്ലോ (2)
മോഹനരാഗ സുധാരസത്തിനായ് നീ
ദാഹിച്ചു നില്‍ക്കയല്ലോ
നീ ദാഹിച്ചു നില്‍ക്കയല്ലോ...
(ഓടക്കുഴലേ... )

പൊന്നന്ഗുലികളായ്‌ നിന്‍ കണ്ണ് പോത്തുമ്പോള്‍
നിന്നെ തഴുകിടുമ്പോള്‍ (2)
നീലാംബരി രാഗ നീഹാര ശ്രീകര
മാലകള്‍ നീ അണിവൂ
മാലകള്‍ നീ അണിവൂ...
(ഓടക്കുഴലേ... )


.
_____________________
.

Odakkuzhale.. Odakkuzhale..


Album : Light Music (AIR)
Music : M G Radhakrishnan
Lyrics : O N V Kuruppu
Singer : K S Beena


Odakkuzhale.. odakkuzhale..
omanathamara kannante chumbana
poomadhu nukarnnavale
raagini nee anuragini mattoru
radhayo rugminiyo..
(odakkuzhale..)

Ethra madhumaya chumbana pushpangal
charthichu ninne kannan (2)
anandhabairavi raaganilavay nin
atmaavalinjozhuki..
atmaavalinjozhuki..
(odakkuzhale..)

Kannante kayyile pullankuzhale nee
punyavathiyallo (2)
mohanaraga sudharasathinaay nee
daahichu nilkkayallo
nee daahichu nilkkayallo
(odakkuzhale..)

Ponnangulikalaay nin kannu pothumbol
ninne thazhukidumbol (2)
neelambari raaga neehara sreekara
maalakal nee anivu
maalakal nee anivu
(odakkuzhale..)
.


Download Link

.

അന്ന് സന്ധ്യക്ക് നമ്മള്‍..



ആല്‍ബം: ആര്‍ദ്ര ഗീതങ്ങള്‍ (1993)
സംഗീതം : ജെറി അമല്‍ദേവ്
രചന : കെ ജയകുമാര്‍
ഗായകര്‍: കെ ജെ യേശുദാസ്, സുജാത




അന്ന് സന്ധ്യക്ക് നമ്മള്‍ ഒന്നായി മഞ്ഞണിഞ്ഞില്ലേ
മഞ്ഞു പെയുന്ന രാവില്‍ എന്തോ കാത്തു നിന്നില്ലേ
ഓര്‍മയില്ലേ ഓര്‍മയില്ലേ
എങ്ങോ പാടി രാക്കിളി അതില്‍ ഊഞ്ഞാല്‍ ആടി നീ
എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ

പോയ നാളിന്‍ മയില്‍‌പീലി ചൂടി വീണ്ടും
എന്‍ മന്ദിരത്തില്‍ വരൂ നീ
എന്‍ മന്ദിരത്തില്‍ വരൂ നീ
വീണ പൂവിന്‍ ഹൃദന്തം തുടിക്കാന്‍ വീണ്ടും
ആ മന്ദഹാസം തരു നീ
ആ മന്ദഹാസം തരു നീ
എങ്ങോ പാടി രാക്കിളി അതില്‍ ഊഞ്ഞാല്‍ ആടി നീ
എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ

ആ നിലവും കിനാവും പൊലിഞ്ഞു
പാതിരാവിന്‍ പരാഗം പൊലിഞ്ഞു
രാവിന്‍ പരാഗം പൊലിഞ്ഞു
കാട്ടുപൂവിന്‍ വിഷാദം വിതുമ്പി നേര്‍ത്ത
കാറ്റിന്റെ ഈണം ചിലമ്പി
കാറ്റിന്റെ ഈണം ചിലമ്പി
എങ്ങോ പാടി രാകിളി അതില്‍ ഊഞ്ഞാല്‍ ആടി നീ
എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ

അന്ന് സന്ധ്യക്ക് നമ്മള്‍ ഒന്നായി മഞ്ഞണിഞ്ഞില്ലേ
മഞ്ഞു പെയുന്ന രാവില്‍ എന്തോ കാത്തു നിന്നില്ലേ
ഓര്‍മയില്ലേ ഓര്‍മയില്ലേ


.
_____________________________________________________
.
Annu sandhyakku nammal onnayi..


Album : Aardrageethangal
Music : Jerry Amaldev
Lyrics : K Jayakumar
Singer : K J Yesudas, Sujatha


Annu sandhyakku nammal onnayi manjaninjille
manju peyyunna raavil entho kaathu ninnille
ormayille ormayille
engo paadi rakkili athil oonjal aadi nee
entho kandu yamini ini enthennu othi nee

poya naalin mayilpeeli choodi veendum
en mandirathil varu nee
en mandirathil varu nee
veena poovin hridhantham thudikkan veendum
aa mandhahasam tharu nee
aa mandhahasam tharu nee
engo paadi rakkili athil oonjaal aadi nee
engo kandu yamini ini enthennu othi nee

aa nilavaum kinavum polinju
paathiraavin paraagam polinju
ravin paragam polinju
kaattupoovin vishaadam vithumbi nertha
kaattinte eenam chilambi
kaattinte eenam chilambi
engo paadi rakkili athil oonjaal aadi nee
engo kandu yamini ini enthennu othi nee

Annu sandhyakku nammal onnayi manjaninjille
manju peyyunna raavil entho kaathu ninnille
ormayille ormayille

മാംബൂ വിരിയുന്ന രാവുകളില്‍..



ആല്‍ബം : ലളിതഗാനം
സംഗീതം : ദേവരാജന്‍
രചന : ഓ എന്‍ വി കുറുപ്പ്
ഗായകന്‍ : കെ ജെ യേശുദാസ്





മാംബൂ വിരിയുന്ന രാവുകളില്‍
മാതളം പൂകുന്ന രാവുകളില്‍
ഞാനൊരു പൂവ് തേടി പോയി
ആരും കാണാത്ത പൂവ് തേടി പോയി
(മാംബൂ വിരിയുന്ന രാവുകളില്‍...)

പനിനീര്‍ റോജ മലരല്ല അത്
പാരിജാത പൂവല്ല (2)
പാതിര കുയില്‍ പാടിയുണര്‍ത്തും
പാല പൂവോ അല്ല
കുങ്കുമ പൂവാണല്ലോ
(മാംബൂ വിരിയുന്ന രാവുകളില്‍...)

പറുദീസയിലെ പൂവല്ല
അത് പവിഴമല്ലി പൂവല്ല
കായാംബൂവോ കനകാമ്പരമൊ
കാനനപൂവോ അല്ല
കണ്മനിയാളേ നിന്നനുരാഗ
കുങ്കുമ പൂവാണല്ലോ
(മാംബൂ വിരിയുന്ന രാവുകളില്‍...)


.
________________________________________________________
.

Mamboo viriyunna ravukalil..


Album : Light Music
Music : Devarajan
Lyrics : O N V Kuruppu
Singer : K J Yesudas


Mamboo viriyunna ravukalil
mathalam pookkunna ravukalil
njaoru poovu thedi poi
arum kaanatha poovu thedi poi
(Mamboo viriyunna..)

Panineer roja malaralla athu
parijatha poovalla (2)
pathira kuyil paadiyunarthum
pala poovo alla
kunkuma poovanallo
(Mamboo viriyunna..)

Parudeesayile poovalla
athu pavizhamalli poovalla
kayamboovo kanakambaramo
kananapoovo alla
kanmaniyale ninnanuraga
kunkuma poovanallo
(Mamboo viriyunna..)

അരുവിയലകള്‍ പുടവ..



ആല്‍ബം : വസന്ത ഗീതങ്ങള്‍ (1984)
സംഗീതം : രവീന്ദ്രന്‍
രചന : ബിച്ചു തിരുമല
ഗായകന്‍ : കെ ജെ യേശുദാസ്





അരുവിയലകള്‍ പുടവ ഞോറിയും അരിയപുലരിയില്‍....
ചിരം.. പ്രിയങ്കരം..
മംഗളം... മനോഭിരാമം പൂമങ്ക വാഴും ഉദ്യാനം...

ഇളം ചെണ്ടില്‍ ഇടം കണ്ടു വന്നു നീ..
അതില്‍ വന്നു മുഖം നോക്കി വണ്ടുകള്‍
തെന്നലിന്‍റെ കൈകള്‍ നെയ്ത പൊന്‍വലയില്‍...
വേനലിന്‍റെ ചില്ല് പാകി പൂംപുലരി
വെണ്മുകില്‍ പടങ്ങള്‍ പൂശി കളഭം കളഭം
വര്‍ണ്ണമാര്‍ന്ന പീലി വീശി ശലഭം ശലഭം
(അരുവിയലകള്‍..)

വരം വാങ്ങി വിടര്‍ന്നെങ്ങും അംബുജം...
പറന്നങ്ങു വലം വച്ച് തുമ്പികള്‍..
തൂമരന്ദം ഊറി നിന്ന പൂങ്കുലയില്‍..
താണിരുന്നു തേന്‍ നുകര്‍ന്ന് പൂങ്കുരുവി
പൂമുഖ പ്രസാദമെന്തു മധുരം മധുരം
കണ്ടുണര്‍ന്ന കണ്ണുകള്‍ക്ക്‌ അമൃതം അമൃതം
(അരുവിയലകള്‍..)

.
________________________________________________________

Aruviyalakal pudava njoriyum ariya pulariyil..


Album : Vasanthageethangal
Music : Raveendran
Lyrics : Bichu Thirumala
Singer : K J Yesudas


Aruviyalakal pudava njoriyum ariya pulariyil..
chiram.. priyankaram..
mangalam.. manobhiramam poomanka vazhum udhyanam..

Ilam chendil idam kandu vannu nee..
athil vannu mukham nokki vandukal
thennalinte kaikal neytha ponvalayil..
venalinte chillu paaki poompulari
venmukil padangal pooshi kalabham kalabham
varnnamarnna peeli veeshi shalabham shalabham..
(Aruviyalakal..)

Varam vaangi vidarnnengum ambujam
parannagu valam vachu thumbikal..
toomarandham oori ninna poonkulayil
thaanirunnu then nukarnnu poonkuruvi..
poomukha prasaadhamenthu madhuram madhuram
kandunarnna kannukalkku amritham amritham..
(Aruviyalakal..)