എന്‍റെ പാട്ട് പുസ്തകത്തിലേക്ക്‌ സ്വാഗതം - Welcome to My Music Dairy

___________________________________________
എന്‍റെ പാട്ടുപുസ്തകം
മലയാളം ആല്‍ബം / സിനിമ പാട്ടുകളുടെ വരികള്‍ മലയാളത്തിലും ഇംഗ്ലീഷിലും ‍...
Malayalam song lyrics in Malayalam & English....... Also find Malayalam songs download Link

Wednesday, April 22, 2009

കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി...

ആല്‍ബം : ലളിതഗാനം (ദൂരദര്‍ശന്‍)
ഗായകന്‍ : ജി വേണുഗോപാല്‍

കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി
കര്‍പ്പൂര കുളിര്‍കാറ്റു കളിവഞ്ചി പാട്ടായി (2)
ശരത്കാല മേഘങ്ങള്‍ കളഹംസ പിടയായി
ശശിമുഖി നിനക്കെന്‍റെ സന്ദേശം വരവായി..
(കര്‍ണികാര...)

ആഞ്ഞിലി കൊമ്പത്തെ ശാരിക പാട്ടില്‍ നാം
ആത്മാഭിരാമാനും സീതയുമായ് (2)
ഇടയന്‍റെ പാട്ടിന്‍റെ ഈരടിയില്‍ നമ്മള്‍
മധുമൊഴി രാധയും മുകുന്ദനുമായ് (2)
(കര്‍ണികാര...)

കാവടി ചിന്താടും രാത്രിയില്‍ നാമൊരു
കോകില മിഥുനമായ് പാടുകയായ്‌ (2)
അഴകുള്ള നിന്നുടെ മിഴിയില്‍ നിന്നൊരു തുള്ളി
അഴലിന്റെ മഴയിതള്‍ പൊഴിയുകയായ്‌ (2)
(കര്‍ണികാര...)Valampiri churulmudi, G Venugopal, Dooradarshan, Light music

No comments:

Post a Comment