എന്‍റെ പാട്ട് പുസ്തകത്തിലേക്ക്‌ സ്വാഗതം - Welcome to My Music Dairy

___________________________________________
എന്‍റെ പാട്ടുപുസ്തകം
മലയാളം ആല്‍ബം / സിനിമ പാട്ടുകളുടെ വരികള്‍ മലയാളത്തിലും ഇംഗ്ലീഷിലും ‍...
Malayalam song lyrics in Malayalam & English....... Also find Malayalam songs download Link

Saturday, April 25, 2009

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ..


എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...

ചിത്രം : നസീമ (1983)
സംഗീതം : ജോണ്‍സണ്‍
രചന : പി ഭാസ്കരന്‍
ഗായിക : എസ്‌ ജാനകിഎന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നു കേട്ടില്ലല്ലോ...
(എന്നിട്ടും...)

അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു...
അറിയാതെ തന്നെയെന്നകത്തും വന്നു...
ജീവന്റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു...
(എന്നിട്ടും...)

നിന്‍ സ്‌നേഹമകറ്റാനെന്‍‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂരിനാല്‍
ഞാനടിമുടി പൊള്ളുകയായിരുന്നു...
(എന്നിട്ടും...)


_____________________________________________

.
Ennittum neeyenne arinjillallo..

Film : Naseema
Music : Johnson
Lyrics : P Bhaskaran
Singer : S Janaki


Ennittum neeyenne arinjillallo
Ennaardhra nayanagal thudachillallo
Ennaathma vipanchikaa thanthrikal meettiya
Spandana gaanamonnu kettillallo (ennittum)

Ariyaathe avidunnennakathu vannu
Ariyaathe thanneyen akathu vannu
Aa....aa....aa....(ariyaathe)
Jeevante jeevanil swapnangal virichitta
Poovani manjathil bhavaanirunnu (ennittum)

Nin snehamakataanen sundara sankalppam
Chandana vishari kondu veeshiyennaalum
Vithurayaam ennude neduveerppin choodinaal
Njaan adimudi pollukayaayirunnu (ennittum)
.


Download Link

.

No comments:

Post a Comment