എന്‍റെ പാട്ട് പുസ്തകത്തിലേക്ക്‌ സ്വാഗതം - Welcome to My Music Dairy

___________________________________________
എന്‍റെ പാട്ടുപുസ്തകം
മലയാളം ആല്‍ബം / സിനിമ പാട്ടുകളുടെ വരികള്‍ മലയാളത്തിലും ഇംഗ്ലീഷിലും ‍...
Malayalam song lyrics in Malayalam & English....... Also find Malayalam songs download Link

Wednesday, April 22, 2009

നീ മധുപകരു മലര്‍ ചൊരിയു...
ചിത്രം മൂടല്‍ മഞ്ഞ് (1970)
സംഗീതം ഉഷാ ഖന്ന
രചന പി ഭാസ്കരന്‍
ഗായകന്‍ കെ ജെ യേശുദാസ്‌
നീ മധു പകരൂ മലര്‍ചൊരിയൂ
അനുരാഗ പൌര്‍ണ്ണമിയേ.. (2)
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ..
(നീ മധുപകരൂ...)

മണിവിളക്കു വേണ്ടാ മുകില്‍ കാണേണ്ടാ
ഈ പ്രേമസല്ലാപം..
കളി പറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ
തന്‍ രാഗസംഗീതം..
ഇരുകരളുകളില്‍ വിരുന്നു വന്നൂ
മായാത്ത മധുമാസം..
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ..
(നീ മധുപകരൂ...)

മാനം കഥപറഞ്ഞൂ താരം കേട്ടിരുന്നൂ
ആകാശമണിയറയില്‍
മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍ ഞാന്‍
ചോരനായ്ക്കടന്നൂ
ഉടലറിയാതെ ഉലകറിയാതെ നിന്‍ മാനസം കവര്‍ന്നൂ
നീ മായല്ലേ മറയല്ലേ
നീല നിലാവൊളിയേ...

(നീ മധുപകരൂ...)


Nee madhu pakaru, Usha khanna, Moodal manju, P Bhaskaran, K J Yesudas

No comments:

Post a Comment